മാങ്ങ അച്ചാര്‍

നമുക്കൊരു മാങ്ങ അച്ചാര്‍ ഉണ്ടാക്കി നോക്കിയാലോ ..? എന്നാപ്പിന്നെ ഇതൊക്കെ ഉണ്ടേല്‍ എടുത്ത് വെയ് .. 1. മാങ്ങ - 1 2. വ...

നമുക്കൊരു മാങ്ങ അച്ചാര്‍ ഉണ്ടാക്കി നോക്കിയാലോ ..?


എന്നാപ്പിന്നെ ഇതൊക്കെ ഉണ്ടേല്‍ എടുത്ത് വെയ് ..

1. മാങ്ങ - 1
2. വെളിച്ചെണ്ണ / നല്ലെണ്ണ - 2 സ്പൂണ്‍
3. വെളുത്തുള്ളി - 12 അല്ലി 
4. വിന്നാഗിരി - 1 സ്പൂണ്‍ 
5. മുളക്പൊടി - 2 സ്പൂണ്‍ 
6. കടുക് - 1/2 സ്പൂണ്‍ 1/2 സ്പൂണ്‍ (?) 
7. ഇഞ്ചി - കുഞ്ഞു കഷണം 
8. കറിവേപ്പില - ഒരു കൊതുമ്പ്.
9. ഉലുവ - 1/2 സ്പൂണ്‍ (ചൂടാക്കി പൊടിച്ചത് ? )
10 . കല്ലുപ്പ് - ഇതിന്‍റെ കാര്യത്തില്‍ മാത്രം ഒരു ഗാരണ്ടീം തരുന്നതല്ല .

അപ്പൊ തുടങ്ങുവല്ലേ !!


ആദ്യം ധോണ്ട ഏകദേശം ഇതുപോലെ ഉര്‍ണ്ട ഒരു മാങ്ങ വേണം (മാങ്ങ 1) , ഒന്ന് മതി പണി പഠിക്കുമ്പോ ഒരുപാട് റിസ്ക്‌ എടുക്കുന്നത് അത്ര ഗുമ്മുള്ള ഏര്‍പ്പാട് അല്ലെന്ന് പൊളി ടെക്കിനിക്ക് പഠിക്കുമ്പോ പഠിപ്പിച്ചിട്ടുണ്ട്. പിന്നീട് കിലോ കണക്കിന് എത്ര വേണേലും ഉണ്ടാക്കിക്കോളൂ ...(അതില്‍  കമ്പനിക്ക് യാതൊരു വിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല)

അപ്പ തൊടങ്ങാ ല്ലേ .. എട് കത്തി പ്ലേറ്റ് എ കപ്പ് ഓഫ് വാട്ടര്‍ ആണ്ട് എ പാത്രം .

മാങ്ങ നന്നായി കഴുകി വൃത്തിയാക്കി കൃത്യം 1 cm നീളം 5 mm വീതിയുള്ള നാല് വശങ്ങള്‍ എന്നീ കണക്കില്‍ ചെറുതായി മുറിച്ചെടുക്കുക. (ഓ ഇതായിപ്പോ വല്ല്യ കാര്യായെ എന്ന് തോന്നുന്നോര്‍ക്ക് ധാ താഴോട്ട് നോക്ക്യേ അതീ കാണും പോലെ കുന്നു കുനാ അങ്ങ് വെട്ടിമുറിച്ച് ഇട്ടാലും മതി ,ഇത്തിരി വൃത്തീം മേനേം ഒക്കെ ഉള്ളത് നല്ലതാട്ടാ)


അപ്പൊ വെട്ടി മുറിച്ച് ഇട്ട ഓരോ മാങ്ങാ കഷണങ്ങളും പെറുക്കി എടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക . അല്‍പ്പം കല്ലുപ്പും ചേര്‍ത്ത് ഇളക്കി മൂടി വയ്ക്കുക.(പുള്ളി ഒരു പതിനഞ്ചു മിനുട്ട് റസ്റ്റ്‌ എടുക്കട്ടെ )

ഏയ്‌ ബ്ബടെ ബ്ബടെ  നമുക്കിവിടെ പണിയുണ്ട് നമ്മക്ക് ക്ഷീണാവാം മാങ്ങയ്ക്ക് മാത്രം റസ്റ്റ്‌ . അപ്പൊ ചീനച്ചട്ടിയും ഒരു കുഞ്ഞു തവിയും എടുത്ത് അടുപ്പിനരികിലേക്ക് നടന്നോളൂ ..


നല്ലെണ്ണ അല്ലെങ്കില്‍ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടായിക്കഴിഞ്ഞാല്‍ (6. കടുക് - 1/2 സ്പൂണ്‍) പകുതി കടുകിട്ട് ടമാര്‍ പടാര്‍ പൊട്ടിക്കുക ഉടനേ തൊലി കളഞ്ഞു വച്ച വെളുത്തുള്ളി ഇടുക ഒപ്പം ഇഞ്ചി കൂടെ ഒന്ന് വാടിക്കഴിഞ്ഞാല്‍ നമുക്ക് മുളകുപൊടി ചേര്‍ക്കാം ഒപ്പം തിളപ്പിച്ച്‌ ആറ്റിയ ഒരല്‍പം വെള്ളവും ഏകദേശം ഒരു കുഴമ്പ് രൂപത്തില്‍ ആകുന്ന കണക്കിന് വെള്ളം മതിയാകും ട്ടോ (സാമ്പാറിന് വെള്ളം ഒഴിക്കുംപോലെ ഒഴിക്കല്ലെന്ന്) എല്ലാം കൂടെ ഒന്ന് മൂത്ത് വന്നാല്‍ എടുത്തോ എടുത്തോ സംഭവം അടുപ്പീന്ന് എടുത്തോ ..

ചീനച്ചട്ടിയെ എങ്ങോട്ടെങ്കിലും പ്രതിഷ്ട്ടിക്കൂ സംഭവം നന്നായി ഒന്ന് ആറണം അതുകൊണ്ട് അല്‍പ്പം കാറ്റ് കിട്ടുന്ന സ്ഥലമാ ഉത്തമം.


ഇനി അടുത്ത കലാപരിപാടിയിലേക്ക് കടക്കാം നമ്മള്‍ നേരത്തെ പകുത്തു വച്ച കടുകില്ലേ !! ( 6. കടുക് - 1/2 സ്പൂണ്‍ 1/2 സ്പൂണ്‍ (?) ) അതിന്‍റെ പകുതി നേരത്തെ നമ്മളെടുത്ത് ടമാര്‍ പടാര്‍ ആക്കി, ബാക്കി പകുതി എടുത്ത് വല്ല ചപ്പാത്തി കോലോ ചിരട്ടയോ എന്തെങ്കിലും സുനാപ്പി വച്ച് പച്ചയ്ക്ക് ചതക്കുക ഒപ്പം ചൂടാക്കി പൊടിച്ച ഉലുവയും ചേര്‍ത്ത് നമ്മള്‍ പതിനഞ്ചു മിനുട്ട് റസ്റ്റ്‌ കൊടുത്ത മാങ്ങയിലോട്ട് അങ്ങ് ഇടുക ഒപ്പം പകുതി വിനാഗിരിയും ഒഴിക്കുക.

ഒഴിച്ചേ ...ഇനി ,

ചീനച്ചട്ടിയിലുള്ള നമ്മുടെ ചേരുവകള്‍ നന്നായി ആറി എന്ന് ഉറപ്പായതിനു ശേഷം നമുക്ക് ഈ മാങ്ങ അതിലേക്ക് ചേര്‍ത്ത് ഇളക്കാം (ചൂടോടുകൂടി ഇളക്കി മാങ്ങ വെന്ത് ചളമായി പൂവം പഴം തിന്നുന്ന ലാഘവത്തോടെ അച്ചാറു തിന്നിട്ട് കമ്പനിയെ കുറ്റം പറഞ്ഞാല്‍ ഒറ്റ തൊഴി കൂടെ അങ്ങ് വച്ച് തരും ..)

അപ്പൊ സംഭവം ഇളക്കിക്കഴിഞ്ഞാല്‍ ഉപ്പ് നോക്കാം ഉപ്പോക്കെ റെഡിയായാല്‍ ഉടനെ നമ്മുടെ ചീനച്ചട്ടീം എടുത്ത് വീണ്ടും അടുപ്പിനടുതോട്ട് വിട്ടോ ഇച്ചിരി എണ്ണ ഒഴിച്ച് ആ കറിവേപ്പില ഒന്ന് വറുത്തെടുത് നമ്മുടെ അച്ചാറിന്‍റെ മുകളില്‍ ഇട്ട് അല്‍പ്പം കൂടി വിനാഗിരി ചേര്‍ത്ത് ഇളക്കിയാല്‍ നമ്മുടെ അച്ചാര്‍ രേടീ...

ഒരു മാങ്ങ കൊണ്ട് ഇത്രോം അച്ചാര്‍ ഉണ്ടാക്കാം. 

നന്നായി തണുത്തതിനുശേഷം മാത്രം കുപ്പിയിലേക്ക് മാറ്റുക. (ഇനി അങ്ങനെ ആയി ഇങ്ങനെ ആയിന്നോന്നും പറയാന്‍ നിക്കണ്ട)

യഥാര്‍ഥ രുചി കിട്ടാന്‍ ഒരു ദിവസം കഴിഞ്ഞ് കഴിക്കുക (ആക്ക്രാന്തം ഉള്ളോര്‍ ഉണ്ടാക്കിയ അന്നുതന്നെ എനിക്കീ ടേയ്സ്റ്റ് മതിയേയ്ന്നും പറഞ്ഞ്  തിന്ന് തീര്‍ക്കുക)

വെളിച്ചെണ്ണ ഉപയോഗിച്ച് ഉണ്ടാക്കിയാല്‍ രുചി കൂടും പക്ഷെ അധിക ദിവസം സൂക്ഷിക്കാനാകില്ല.(കുറേശെ കുറേശെ ഉണ്ടാക്കുന്നവര്‍ക്ക് ഉത്തമം) നല്ലെണ്ണ ഉപയോഗിച്ചാല്‍ കുറച്ചധികം കാലം മോശമാകാതെ ഇരിക്കും (കിലോക്കണക്കിന് ഉണ്ടാക്കുന്നവര്‍ക്ക് ഉത്തമം).

Related

New 3514154279656557087

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item