തേങ്ങാചമ്മന്തി

ഒരു തേങ്ങ...!   ഠപ്പേന്ന് പൊട്ടിച്ച് രണ്ട് കഷണം ആക്കുക... ഒരു മുറി തേങ്ങ മാത്രം എടുത്ത് ചിരവി ഇതുപോല...



ഒരു തേങ്ങ...!








  ഠപ്പേന്ന് പൊട്ടിച്ച് രണ്ട് കഷണം ആക്കുക...
















ഒരു മുറി തേങ്ങ മാത്രം എടുത്ത് ചിരവി ഇതുപോലെ വെക്കുക.(ചോറ് തിന്നും പോലെ ചമ്മന്തി തിന്നണം എന്നുള്ളവരും നാട്ടുകാരെ മുഴുവന്‍ തീറ്റിക്കണം എന്നുള്ലോരും മുഴുവന്‍ തേങ്ങയും എടുക്കുക)

ഇഞ്ചി - ഒരു കഷണം 
ചെറിയുള്ളി - നാലെണ്ണം 
വറ്റല്‍ മുളക് - 5 എണ്ണം (ഒന്ന് ചെറുതായി ചുട്ട് എടുക്കാന്‍ മറക്കണ്ട ഒരു ഭംഗിക്ക് ഇരിക്കട്ടെ) 
പച്ചമുളക് - ഒന്ന് 
കറിവേപ്പില - ഒരു കൊതുമ്പ് 
വാളന്‍ പുളി - ലോ ലവിടെ പാത്രത്തില്‍ കാണുന്ന അത്രോം 
ജീരകം - ഒരു സ്പൂണ്‍ (വേണ്ടോരുമാത്രം ഇട്ടാ മതിട്ടാ)
കല്ലുപ്പ് - ഒന്നര സ്പൂണ്‍ (പോരേ ?? മതിയാവും ല്ലേ)
മുളക് പൊടി - ഒരു സ്പൂണ്‍ (ഇച്ചിരി ഗ്ലാമറും വേണ്ടേ അതിനാ) 

ഇനി തുടങ്ങാം അല്ലേ !! നെക്സ്റ്റ്..

ഇനി ഉപ്പും വറ്റല്‍ മുളകും പച്ചമുളകും ചെറിയുള്ളിയും ജീരകവും കറിവേപ്പിലയും ഇഞ്ചിയും മിക്സിയുടെ കുഞ്ഞു ജാറില്‍ ഇട്ട് ഒന്ന് അടിക്കുക..

ദെ ഇങ്ങനായില്ലേ !! 
ഇനി തേങ്ങയും മുളക് പൊടിയും ഇട്ട് ഇട്ട് ഒന്ന് ഒതുക്കി എടുക്കാം ... 

ഇനി ജാറില്‍ നിന്നും കഷ്ട്ടപ്പെട്ട് കമ്പും കോലും ഒക്കെ വച്ച് കുത്തി ഒരു പാത്രത്തിലേക്ക് മാറ്റി ഇതുപോലെ ഉരുട്ടി എടുക്കുക....

 
തേങ്ങാ സംമന്തി രെടീ .. 

Related

New 1475620461654169665

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

  1. ഡാ..ചമ്മന്തീ ..നിന്നെ ഞാന്‍ കാണിച്ചു തരാമെടാ !

    തേങ്ങാ ഉടച്ചപ്പോ ..ആ ശബ്ദം വന്നില്ല ..!! :D
    നല്ല ആശംസകളോടെ
    @srus..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. :noprob: വെട്ടിയ ആങ്കിള്‍ ശ്രദ്ധിക്കണം എന്നാലെ സമിണ്ട് വരൂ തൊണ്ണൂറെ തൊണ്ണൂറില്‍ വെട്ടണം .. :cuff: ഠപ്പേ.. ഇപ്പ കേട്ടില്ലേ !! :smile:

      ഇല്ലാതാക്കൂ
  2. ഒരു ചമ്മന്തിയുടെ കഥ.

    മറുപടിഇല്ലാതാക്കൂ
  3. സങ്ങതി കലക്കീട്ടാ...
    'നാള്യേര്യ ചമ്മന്തീ'ന്ന് പറഞ്ഞാ രണ്ട് കിണ്ണം ചോറുണ്ണും. മുളക് പൊടി ചേർത്തില്ലെങ്കിലും ചമ്മന്തിക്ക് നല്ല രസാട്ടാ..മ്മടെ നാടൻ കാന്താരി ചേർത്താ പോരേ..

    ഇങ്ങനെയൊരു ബ്ലോഗ് ആദ്യമായി കാണുകയാ.
    വിഭവങ്ങൾ തേടി ഇനിയും വരാം.

    വിഭവങ്ങൾ തേടി ഇനിയും വരാം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അണ്ണാ വണക്കം :) ന്നീം വന്നെക്കണംട്ടാ ..

      ഇല്ലാതാക്കൂ
  4. മ്മടെ ചമ്മന്തി.. ഹായ്..

    മറുപടിഇല്ലാതാക്കൂ
  5. ഞാനും അരക്കാരുണ്ട് സമ്മന്തി.. ദാ.. മോളില് പറഞ്ഞ പോലെ തന്നെ.. പക്ഷെ അതിനിത്രക്ക് ചൊടീണ്ടായത് (രുചി എന്നതിന്‍റെ പാലക്കാടന്‍ ഗ്രാമീണ വെര്‍ഷന്‍) ഈ എഴുത്തും കൂടി കൂട്യപ്പഴാ.. അമ്മീലിട്ടു അരച്ചെടുക്കാങ്കില് ചൊടി ഇനീം കൂട്യേനെ.. അതെങ്ങന്യാ.. പെണ്ണുങ്ങള്‍ക്ക്‌ സീരിയല് കാണണ്ടേ.. :)

    ആദ്യായിട്ട് ഇവിടെ വരണേ.. ഇനീം വരും... ചുറ്റി നടന്നു കണ്ടിട്ട് ഇത്തിരി കൂട്ടാനും കൊണ്ട് പൂവാല്ലോ.. ന്തേയ്..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആഹ ഇവ്ടത്തെ അമ്മിയൊക്കെ മമ്മി എടുത്ത് അലക്കുകല്ലാക്കി നീപ്പോ അമ്മി എവ്ടുന്നാ !!

      എന്തായാലും ഇനീം വാട്ടാ .. :noprob:

      ഇല്ലാതാക്കൂ
  6. തേങ്ങ ഠപ്പേന്ന് പൊട്ടിക്കണം.. ത്രേ! എന്‍റെ തലയാണെങ്കില്‍ ഠപ്പേന്ന് പൊട്ടിയേനേം.. ഇതുവരേക്കും ഒറ്റത്തേങ്ങ പോലും അങ്ങനെ ഠപ്പേന്ന് പൊട്ടീട്ടില്ല, ഞാന്‍ പൊട്ടിച്ചപ്പോ..

    ഉം ചമ്മന്തി ഉശിരന്‍.. നാളെത്തന്നെ അരയ്ക്കാം..

    ബ്ലോഗ് ഇഷ്ടപ്പെട്ടു..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. :noprob: വെട്ടിയ ആങ്കിള്‍ ശ്രദ്ധിക്കണം എന്നാലെ സമിണ്ട് വരൂ തൊണ്ണൂറെ തൊണ്ണൂറില്‍ വെട്ടണം .. ഠപ്പേ.. :cuff: ഇപ്പ കേട്ടില്ലേ !! :noprob:

      ഇല്ലാതാക്കൂ
  7. അതിനു കൂട്ടായ് ഒരു ചുട്ട പപ്പടം കൂടിയുണ്ടെങ്കില്‍ ഉഷാറായി...rr

    മറുപടിഇല്ലാതാക്കൂ
  8. തേങ്ങ പൊട്ടിക്കല്‍ ചമ്മന്തിയെക്കാളും രുചിച്ചു.

    മറുപടിഇല്ലാതാക്കൂ
  9. ഹായ് കലക്കി. ഠപ്പേന്ന് പൊട്ടിയപ്പോ ഞെട്ടിയെങ്കിലും ഇപ്പോ കൊതിയാകുന്നു....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പേടിക്കണ്ട ബാസ് കുറച്ച് പൊട്ടിച്ചാല്‍ ..:noprob:

      ഇല്ലാതാക്കൂ
  10. രാവിലെ തന്നെ ചുമ്മാ കൊതിപ്പിച്ചു...

    മറുപടിഇല്ലാതാക്കൂ
  11. ഒരു കലക്കൻ ചമ്മന്തിയുടെ
    കിണ്ണങ്കാച്ചി പ്രിപ്പറേഷൻ മെത്തേഡ്...!

    മറുപടിഇല്ലാതാക്കൂ
  12. സംഗതി എളുപ്പാട്ടാ!
    ഒര്കൈ നോക്ക്യാലോ?!!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. :noprob: ഉണ്ടാക്കിട്ട്‌ പറയീന്‍ എങ്ങനുണ്ടെന്ന്

      ഇല്ലാതാക്കൂ
  13. തേങ്ങാ ആഞ്ഞു ഉടച്ചിട്ടും ഠപ്പേന്നു മാത്രം കേള്‍ക്കണില്ലാ ...:)

    സൂപ്പര്‍ ആയിട്ടുണ്ട്‌ ട്ടാ ..!

    മറുപടിഇല്ലാതാക്കൂ

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item