ഉഴുന്ന് വട

ചേരുവകള്‍  ¼ Kg. ഉഴുന്ന് പരിപ്പ് ചെറിയ ഉള്ളി 10 എണ്ണം ചെറുതായി അരിഞ്ഞത് ഇഞ്ചി ചെറുതായി അരിഞ്ഞത് 1 tb.sp. 3 പച്ചമുളക് (ആവശ്യത്തിനനു...



ചേരുവകള്‍ 


  • ¼ Kg. ഉഴുന്ന് പരിപ്പ്
  • ചെറിയ ഉള്ളി 10 എണ്ണം ചെറുതായി അരിഞ്ഞത്
  • ഇഞ്ചി ചെറുതായി അരിഞ്ഞത് 1 tb.sp.
  • 3 പച്ചമുളക് (ആവശ്യത്തിനനുസരിച്ച് കൂട്ടാം)
  • 1 tsp. കുരുമുളക് ചതച്ചത്
  • കറിവേപ്പില ചെറുതായി അരിഞ്ഞത് ആവശ്യത്തിന്
  • ഉപ്പ് ആവശ്യത്തിന്
  • ഓയില്‍  ഫ്രൈ ചെയ്യാനുള്ള ആവശ്യത്തിന്.

ഉണ്ടാക്കുന്ന വിധം
ഉഴുന്ന് പരിപ്പ് 5 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വച്ച്, കഴുകി വൃത്തിയാക്കിയത്തിനു ശേഷം നന്നായി അധികം വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക. അതിനു ശേഷം ഇതില്‍ മുകളില്‍ പറഞ്ഞ ചേരുവകള്‍ എല്ലാം ഒരുമിച്ചു ചേര്‍ത്തു നന്നായി യോജിപ്പിച്ചു വയ്ക്കുക. ഇങ്ങനെ ഈ കൂട്ട് 8-12 മണിക്കൂര്‍ വച്ചാല്‍ അത് പുളിച്ചു പൊങ്ങും. അതിനു ശേഷം ഒന്ന് കൂടി കുഴച്ചു വടയുടെ രൂപത്തില്‍ (കയ്യിലെടുത്തു പരത്തി അതിന്റെ നടുവില്‍ ദ്വാര ഉണ്ടാക്കിക്കൊണ്ട്) പരത്തുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് നന്നായി ചൂടായാല്‍ തീ മീഡിയം ആക്കി വട അതിലിട്ടു വറുക്കുക.

Related

New 4122936205715861914

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item