മത്തി പൊരിച്ചത്

ചേരുവകള്‍ മത്തി: 10 എണ്ണം കാശ്മീര്‍ മുളക് പൊടി : ആവശ്യത്തിനു പച്ച മുളക് : 5 അല്ലെങ്കില്‍ 6 എണ്ണം തൈര് : 2 ടീ സ്പൂണ്‍ ചെറിയ ഉള്ളി :...



ചേരുവകള്‍
  • മത്തി: 10 എണ്ണം
  • കാശ്മീര്‍ മുളക് പൊടി : ആവശ്യത്തിനു
  • പച്ച മുളക് : 5 അല്ലെങ്കില്‍ 6 എണ്ണം
  • തൈര് : 2 ടീ സ്പൂണ്‍
  • ചെറിയ ഉള്ളി : 10 എണ്ണം
  • വലിയ ഉള്ളി ; ഒന്നിന്‍റെ പകുതി.
  • ഇഞ്ചി : തള്ള വിരലിന്റെ് പകുതിയോളം ഉള്ള ഒരു കഷ്ണം.
  • ഉപ്പ്: ഖത്തറില്‍ കിട്ടുന്ന മത്തിയില്‍ ഉപ്പ് ഇടേണ്ട. വേറെ ഏതെങ്കിലും ആണെങ്കില്‍ ഉപ്പിടാന്‍ മറക്കേണ്ട
  • വെളുത്തുള്ളി: 6 എണ്ണം.
  • കറിവേപ്പില: കുറച്ച്
  • ചെറുനാരങ്ങ : 1 എണ്ണം
  • വെളിച്ചെണ്ണ: ആവശ്യത്തിനു.


മസാല കൂട്ടുന്ന വിധം:

1. മത്തി നന്നായി കഴുകി എടുത്തതിനു ശേഷം വരയിടുക (മസാല പിടിക്കാന്‍ കത്തി കൊണ്ടു മുറിക്കുക എന്നര്ത്ഥം .

2. ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ വളരെ ചെറുതായി അരിഞ്ഞെടുത്ത് നല്ലപോലെ ചതക്കുക.

3. വലിയ ഉള്ളി, പച്ച മുളക് എന്നിവ ചെറുതായി കട്ട് ചെയ്തു വേറെ ഒരു പാത്രത്തില്‍ മാറ്റി വെക്കുക.

4. നല്ല പോലെ അരച്ചെടുത്ത 2 ആമത്തെ ചേരുവ ആവശ്യത്തിനു കശ്മീര്‍ മുളക് പൊടിയും തൈരും അല്പം വെളിച്ചെണ്ണയും കൂട്ടി കുഴക്കുക. ശേഷം മുറിച്ചു വെച്ച മത്തിയില്‍ പുരട്ടി ഒരു മണിക്കൂര്‍ വെക്കുക.

5. ഫ്രൈ പാന്‍ അല്ലെങ്കില്‍ ചീനചട്ടി എടുത്തു സ്റ്റൌവില്‍ വെച്ച് തിരികൊളുത്തി ചൂടാക്കിയത്തിനു ശേഷം വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായി വന്നാല്‍ മസാല പുരട്ടിയ മീന്‍ അതിലേക്കു ഇടുക. ശേഷം കറിവേപ്പിലയും ഉള്ളിയും പച്ചമുളകും ഇതിനു മുകളില്‍ വിതറുക. അതികം കരിക്കാതെ വേവിച്ചതിനു ശേഷം ചോറിനൊപ്പമോ മറ്റോ കഴിക്കുക.

ഇങ്ങനെ ഉണ്ടാക്കിയതിനു ശേഷം കുട്ടികള്‍ എന്നും ഇങ്ങനെ മതി എന്ന് പറഞ്ഞാല്‍ ഉള്ളിയും മുളകും അവരുടെ കയ്യില്‍ കൊടുത്ത് മസാല ഉണ്ടാക്കാന്‍ പറഞ്ഞാല്‍ മതി. അവര് ചെയ്തോളും.

Related

New 6925225737164886132

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item