തക്കാളി സോസ് | ടൊമാറ്റോ സോസ്
ചേരുവകള്‍ തക്കാളി - 4 കിലോ പഞ്ചസാര - അരക്കിലോ സവാള - 2 വിനാഗിരി - 750 മില്ലി ലിറ്റര്‍ ഗ്രാമ്പു - 2 വറ്റല്‍മുളക് - 4 കറു...
https://adukkalakkaran.blogspot.com/2014/03/blog-post.html
ചേരുവകള്‍
തക്കാളി - 4 കിലോ
പഞ്ചസാര - അരക്കിലോ
സവാള - 2
വിനാഗിരി - 750 മില്ലി ലിറ്റര്‍
ഗ്രാമ്പു - 2
വറ്റല്‍മുളക് - 4
കറുവപ്പട്ട - 2 കഷണം
ജാതിയ്ക്കാപ്പൊടി - കാല്‍ ടീസ്പൂണ്‍
ജീരകം - 1 ഗ്രാം
കുരുമുളക് - 1 ഗ്രാം
ഏലയ്ക്ക - 3
ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം
തക്കാളി വെള്ളമൊഴിച്ച് വേവിച്ച് ഉടയ്ക്കുക. സവാള കൊത്തിയരിഞ്ഞു വയ്ക്കുക. ഗ്രാമ്പു, വറ്റല്‍മുളക്, കറുവപ്പട്ട, ഏലം, ജാതിയ്ക്ക, ജീരകം, കുരുമുളക് എന്നിവ വറുത്തു പൊടിച്ച് കിഴികെട്ടി വയ്ക്കുക. ഇത് തക്കാളിയിലിട്ട് ചെറുതീയില്‍ അല്പനേരം വയ്ക്കുക. സവാളയും കിഴികെട്ടി ഇടുക. സവാളയുടെ നീര് പിഴിഞ്ഞൊഴിച്ച ശേഷം കിഴിയെടുത്ത് മാറുക. തക്കാളിയും വ്യഞ്ജനങ്ങളും അടുപ്പില്‍ നിന്നു മാറ്റി തണുക്കാന്‍ വയ്ക്കുക. തണുത്ത ശേഷം തക്കാളിക്കൂട്ടില്‍ പഞ്ചസാര, ഉപ്പ്, വിനാഗിരി എന്നിവ ചേര്‍ത്ത് അഞ്ചു മിനിട്ട് കൂടി ചൂടാക്കുക. അടിയില്‍ പിടിക്കാതെ നന്നായി ഇളക്കിക്കൊണ്ടിരിക്കണം. തണുത്തതിനു ശേഷം കുപ്പികളിലാക്കാം.
.jpg)
If some one needs to be updated with newest technologies
മറുപടിഇല്ലാതാക്കൂtherefore he must be pay a quick visit this website and be up to date every day.
Feel free to visit my web blog :: http://pharmacycatalog2014.com/