ചെണ്ടന്‍ കപ്പ

ആവശ്യമായ സാധനങ്ങള്‍. 1.ഒരു വട്ടമുള്ള പാത്രം. 2.ഒരു കിലോ കപ്പ. 3.കപ്പ മുങ്ങിക്കിടക്കുവാന്‍ ആവശ്യമായ വെള്ളം. 4.ഉപ്പ്‌ആവശ്യത്തിന്. ...

ആവശ്യമായ സാധനങ്ങള്‍.

1.ഒരു വട്ടമുള്ള പാത്രം.
2.ഒരു കിലോ കപ്പ.
3.കപ്പ മുങ്ങിക്കിടക്കുവാന്‍ ആവശ്യമായ വെള്ളം.
4.ഉപ്പ്‌ആവശ്യത്തിന്.
5.ഒരു കത്തി.
6.ഒരു ഗ്യാസ്‌ അടുപ്പ് 
7.ഒരു ഗ്യാസ് സിലിണ്ടര്‍

തയ്യാറാക്കുന്ന വിധം 

കപ്പയെ തൊലി കളഞ്ഞു കഷ്ണങ്ങള്‍ ആക്കി കഴുകുക.
ഗ്യാസ് അടുപ്പ് ഓണ്‍ ആക്കി, അതില്‍ പാത്രം വെച്ച്, വെള്ളമൊഴിച്ച്, അതിലോട്ടു കപ്പ കഷ്ണങ്ങള്‍ ഇട്ടു കൊടുക്കുക.

കപ്പ വേവുന്നത്‌ വരെ തീ കത്തിക്കുക.
കപ്പ വേവുന്നതിന് മുന്‍പ് ആവശ്യത്തിന് ഉപ്പു ചേര്‍ക്കുക.
കപ്പ വെന്തു കഴിഞ്ഞാല്‍, ഗ്യാസ് അടുപ്പ് ഓഫ് ചെയ്യുക.
കപ്പ പുഴുക്ക് വാങ്ങി കപ്പയിലെ വെള്ളം ഊറ്റി കളയുക.

ഇത്രേ ഉള്ളൂ ചെണ്ടന്‍ കപ്പ പുഴുക്ക് കണ്ടോ സിമ്പിള്‍ .. 

ഇതിനോടൊപ്പം കഴിക്കാന്‍ പറ്റിയ ഏറ്റവും രുചികരമായ ഒരു നാടന്‍ മുളക് പൊട്ടിച്ചത് വേണ്ടേ  ധാ പിടിച്ചോ ..

Related

New 3538298567939109299

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item