ഉണ്ണിയപ്പം

സാധങ്ങള്‍ വേണ്ടത്. അരിപ്പൊടി - 300 ഗ്രാം മൈദപ്പൊടിയും  - 200 ഗ്രാം  പഴം, പാളയന്‍കൊടന്‍ (മൈസൂര്‍ പൂവന്‍) -  2 തേങ്ങകൊത്ത് ചെറുതാക്ക...
















സാധങ്ങള്‍ വേണ്ടത്.
  • അരിപ്പൊടി - 300 ഗ്രാം
  • മൈദപ്പൊടിയും  - 200 ഗ്രാം 
  • പഴം, പാളയന്‍കൊടന്‍ (മൈസൂര്‍ പൂവന്‍) -  2
  • തേങ്ങകൊത്ത് ചെറുതാക്കി അരിഞ്ഞത് - കുറച്ച് 
  • എള്ള് - 1/4 കപ്പ്
  • ജീരകം - കുറച്ച്
  • ചുക്ക്, ഏലക്ക, ജീരകം പൊടിച്ചത് - 3 സ്പൂണ്‍
  • ശര്‍ക്കര - 500 ഗ്രാം
  • നെയ്യ് - 2 ടീസ്പൂണ്‍
  • വെളിച്ചെണ്ണ - വറുക്കാന്‍ ആവശ്യത്തിന്

നിര്‍മ്മാണം ചുരുക്കത്തില്‍
1. ശര്‍ക്കര വെള്ളം ചേര്‍ത്ത് ഉരുക്കുക. പാനിപോലെ ഒന്നും ആക്കണ്ട. അതു മാറ്റിവയ്ക്കുക
2. പഴം മിക്സിയില്‍ ഉഷാറായി അടിക്കുക.
3. ലേശം നെയ്യൊഴിച്ച് തേങ്ങകൊത്ത് ആദ്യം ഇടുക. തേങ്ങാ മൂക്കാന്‍ തുടങ്ങുമ്പോള്‍ മാത്രം, എള്ള് ജീരകം കൂടെ ചേര്‍ക്കുക. ഇതില്‍ ജീരകം പേരിനു മതി. (ശകലം മതിയെന്ന്)
4. ചുക്ക്, ഏലക്ക, ജീരകം ഇവ പൊടിച്ചെടുക്കുക.
5. അരിപ്പൊടി+ മൈദപ്പൊടി+ചുക്ക്-ഏലക്ക-ജീരകം പൊടിച്ചത്+ വറുത്തെടുത്ത തേങ്ങ- എള്ള്-ജീരകം + പഴം അടിച്ചത് ഇവയില്‍ ശര്‍ക്കര ലായനിയി ഒഴിച്ച് ഒരു ഇഡ്ഡലിമാവു പരുവത്തില്‍ മാവാക്കുക. ശര്‍ക്കര ലായനി തികഞ്ഞില്ലെങ്കില്‍ വെള്ളം ഉപയോഗിക്കണം.

ഇത് ഒരു ഒന്ന് മൂന്നു  മണിക്കൂര്‍ അവിടിരിക്കട്ടെ..

അപ്പക്കാര (ഉണ്ണിയപ്പം തയാറാക്കാന്‍ ഉപയോഗിക്കുന്ന പ്രത്യേക പാത്രം) ചൂടാകുമ്പോള്‍ വെളിച്ചെണ്ണ, കുഴിയുടെ മുക്കാല്‍ ഭാഗത്തോളം ഒഴിക്കണം. വെളിച്ചെണ്ണ ചൂടായാല്‍ മാവ് ഓരോ കുഴിയിലും ഒഴിച്ച് കൊടുക്കുക. വെന്തുതുടങ്ങുമ്പോള്‍ തീ കുറച്ച്, പപ്പടക്കമ്പിയോ സ്പൂണോ ഉപയോഗിച്ച് തിരിച്ചിട്ട് കൊടുക്കണം.
ഈ തിരിച്ചിടല്‍ ഒരുതവണയേ ചെയ്യേണ്ടൂ. താഴെ കാണുന്ന പാവം അപ്പങ്ങള്‍ക്ക് പരുക്കു പറ്റിയത് പപ്പടക്കമ്പിയുടെ കുസൃതിയാണു. നല്ല കൂര്‍മൊന ഉള്ള കമ്പി ഉപയോഗിച്ചാല്‍ സുഷിരം കാണുകയേ ഇല്ല. അല്ലെങ്കില്‍ ഉസ്പൂണ്‍.
സംഗതി ഇനി തിന്നുകയേ വേണ്ടു. തണുത്താലാണു രസം കൂടുക. വ്യക്തിപരമായി പറഞ്ഞാല്‍ ഉണ്ടാക്കിയതിന്റെ അടുത്ത ദിവസവും പിന്നത്തെ ദിവസവും ആണു എനിക്ക് ഇഷ്ടമാകാറുള്ളത്.

Related

New 1707062408557284459

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item