സ്ട്രോബെറി ഐസ്ക്രീം

കൊച്ചുകുട്ടികള്‍ക്ക് എന്നപോലെ മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രീയപ്പെട്ട ഒരു വിഭവം ആണല്ലോ ഐസ്ക്രീം. പക്ഷെ ഇപ്പോള്‍ കടകളില്‍നിന്നും വാങ്ങുന്ന ...

കൊച്ചുകുട്ടികള്‍ക്ക് എന്നപോലെ മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രീയപ്പെട്ട ഒരു വിഭവം ആണല്ലോ ഐസ്ക്രീം. പക്ഷെ ഇപ്പോള്‍ കടകളില്‍നിന്നും വാങ്ങുന്ന എല്ലാ സാധനങ്ങളിലും മായം കലര്‍ന്നിരിക്കുന്നപോലെ തന്നേ ഐസ്ക്രീമിലും സര്‍വത്ര മായമാണ്. ഉപയോഗിക്കുന്ന വെള്ളത്തില്‍ മുതല്‍. നമുക്ക് ഇപ്പോള്‍ വിശ്വസിച്ചു കഴിക്കാവുന്നത് സ്വന്തം വീട്ടില്‍ ഉണ്ടാക്കുന്ന വിഭവങ്ങള്‍ മാത്രം. അപ്പോള്‍ നമുക്ക് ഒരു ഐസ്ക്രീം വീട്ടില്‍ത്തന്നെ ഉണ്ടാക്കിനോക്കിയാലോ. എങ്കില്‍ വേഗം തയ്യാറെടുത്തോളൂ.

സ്ട്രോബെറി ഐസ്ക്രീം
പാല്‍ - 1 ലിറ്റര്‍
പഞ്ചസാര - 1 കപ്പ്
ഫ്രഷ്‌ ക്രീം - 1 കപ്പ്
സ്ട്രോബെറി എസ്സെന്‍സ് - 3 തുള്ളി
കോണ്‍ഫ്ലവര്‍ - 1 ടേബിള്‍സ്പൂണ്‍
കണ്ടന്‍സ് മില്‍ക്ക് - 1/2 കപ്പ്

കോണ്‍ഫ്ലവര്‍ കട്ടപിടിക്കാതെ പാലില്‍ചേര്‍ത്തിളക്കി പഞ്ചസാര ചേര്‍ത്ത് തിളപ്പിക്കുക. കുറുകുമ്പോള്‍ ഫ്രഷ്‌ ക്രീമും കണ്ടന്‍സ് മില്‍ക്കും ചേര്‍ത്തിളക്കണം.ഈ കൂട്ട് നന്നായി കുറുകുമ്പോള്‍ വാങ്ങിവയ്ക്കുക. ചൂടാറുമ്പോള്‍ എസ്സെന്‍സ് ചേര്‍ത്തിളക്കി അലുമിനിയം ഫോയില്‍ പേപ്പര്‍ കൊണ്ട് മൂടി 20 മിനിട്ട് ഫ്രീസറില്‍ വച്ച് തണുപ്പിക്കണം. പിന്നീട് ഫ്രീസറില്‍നിന്നും എടുത്ത് എഗ്ഗ് ബീറ്റെര്‍ കൊണ്ട് നന്നായി അടിച്ച് സെറ്റ്ആക്കി ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് ഉപയോഗിക്കുക. മായം ഒന്നും കലരാത്ത നല്ല ഒന്നാംതരം സ്ട്രോബെറി ഐസ്ക്രീം തയ്യാര്‍..

Related

New 3704846937034367088

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item