ഫലൂദ

1. സേമിയ 100 ഗ്രാം 2. സാബൂനരി 100 ഗ്രാം 3. പാല്‍ ഒന്നര കപ്പ് 4. പഞ്ചസാര മൂന്ന് ടീസ്​പൂണ്‍ 5. ജെല്ലി ഒരു ചെറിയ പായ്ക്കറ്റ് 6...

1. സേമിയ 100 ഗ്രാം
2. സാബൂനരി 100 ഗ്രാം
3. പാല്‍ ഒന്നര കപ്പ്
4. പഞ്ചസാര മൂന്ന് ടീസ്​പൂണ്‍
5. ജെല്ലി ഒരു ചെറിയ പായ്ക്കറ്റ്
6. കസ്‌കസ് കുറച്ച്
7. റോസ് സിറപ്പ് കുറച്ച്
8. വാനില ഐസ്‌ക്രീം ഒരു ബോക്‌സ്


കുറച്ച് വെള്ളം അടുപ്പത്ത് വെച്ച് തിളയ്ക്കുമ്പോള്‍ സേമിയ ഇടണം. സേമിയ വേവുന്നതിന് മുമ്പ് പഞ്ചസാരയിടുക. സേമിയ അല്പം വെള്ളത്തോടെ വെന്ത് മാറ്റി വയ്ക്കുക. സാബൂനരി പാലില്‍ വേവിക്കുക. ജെല്ലി വെള്ളത്തില്‍ കലക്കി ഫ്രീസറില്‍ കട്ടയാവാന്‍ വെയ്ക്കുക. കട്ടയായ ശേഷം ഫ്രിഡ്ജിന്റെ താഴെ തട്ടിലേക്ക് മാറ്റി കുറച്ച് നേരം വെക്കുക. കസ്‌കസ് കുതിര്‍ത്ത് വെക്കുക. ആദ്യം ഒരു സ്​പൂണ്‍ സേമിയ അല്പം ലായനിയോടെ ഗ്ലാസില്‍ ഒഴിക്കുക. മേലെ സാബൂനരിയും പാലും കൂടിയത് ഒരു സ്​പൂണ്‍ ഒഴിക്കുക. പിന്നെ ജല്ലി കുറച്ച് ഇടുക. പിന്നെ കസ്‌കസ് കുറച്ച് വിതറുക. അതിന് മുകളില്‍ റോസ് സിറപ്പ് തളിക്കുക. അവസാനം കുറച്ചധികം വാനില ഐസ്‌ക്രീം (മൂന്നാലു സ്​പൂണ്‍) കോരി ഇടുക. എല്ലാം ചേര്‍ത്ത് ഒരു വശത്ത് നിന്നും കോരിയെടുത്ത് കഴിക്കുക.


Related

New 6291963412356947413

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

  1. അജ്ഞാതന്‍12/6/14 10:32 PM

    Very nice post. I just stumbled upon your weblog and wished to say that
    I have truly enjoyed browsing your blog posts. After all I will
    be subscribing to your rss feed and I hope you write again very soon!

    My webpage ... find a lawyer phoenix az

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍27/6/14 7:00 PM

    After checking out a number of the articles on your website, I really appreciate your technique of writing a blog.
    I saved it to my bookmark site list and will be checking back in the near future.
    Please check out my web site too and let me know what you think.


    Here is my webpage :: car accident attorney tampa fl

    മറുപടിഇല്ലാതാക്കൂ

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item