കുമ്പിളപ്പം വഴനയിലയില്‍കുമ്പിള്‍ ഉണ്ടാക്കി അതില്‍ ചേരുവ നിറച്ച് ആവിയില്‍ വേവിച്ചെടുക്കുന്ന കേരളീയ വിഭവമാണ് കുമ്പിള്‍ എന്നു കൂടി അറിയപ്പ...
 |
കുമ്പിളപ്പം |
വഴനയിലയില്‍കുമ്പിള്‍ ഉണ്ടാക്കി അതില്‍ ചേരുവ നിറച്ച് ആവിയില്‍ വേവിച്ചെടുക്കുന്ന കേരളീയ വിഭവമാണ് കുമ്പിള്‍ എന്നു കൂടി അറിയപ്പെടുന്ന കുമ്പിളപ്പം. ചിലയിടങ്ങളിൽ മറ്റു മരങ്ങളുടെ ഇലകളും ഉപയോഗിക്കുന്നുണ്ടങ്കിലും വഴനയിലയുടെ സ്വാദ് ഈ പലഹാരത്തിന്റെ മുഖമുദ്രയായി കണക്കാക്കപ്പെടുന്നു. മറ്റ് അപ്പങ്ങളിൽ നിന്ന് ഇതിനുള്ള പ്രത്യേകത ചക്കപ്പഴം ആണിതിന്റെ അവശ്യ ഘടകം എന്നുള്ളതാണ്. ചക്കപ്പഴം ഉപയോഗിച്ച് തയ്യാറാക്കുന്ന കേരളീയ വിഭവങ്ങളിലൊന്നാണിത്.
തയ്യാറാക്കുന്ന വിധം
.JPG) |
പാകമായ അപ്പം |
ചെറു കഷണങ്ങളാക്കിയ ചക്കപ്പഴം ശര്‍ക്കരപ്പാവില്‍വഴറ്റിയെടുക്കുക. അരിപ്പൊടി, തേങ്ങ ചിരണ്ടിയത് , അല്പം ജീരകം, ഏലക്കായ് എന്നിവ പൊടിച്ച് , വഴറ്റിയ ചക്കപ്പഴവും ചേര്‍ത്ത് നന്നായി കുഴയ്ക്കുക. വഴനയില കുമ്പിള്‍ ആകൃതിയില്‍ കോട്ടിയതിലേയ്ക്ക് ഈ കൂട്ട് നിറയ്ക്കുക. അപ്പച്ചെമ്പില്‍ വച്ച് വേവിച്ചെടുക്കുക. അരിപ്പൊടിയുടെ പകരം റവയും, ചക്കപ്പഴത്തിനു പകരം വാഴപ്പഴം ഉപയോഗിച്ചും കുമ്പിള്‍ ഉണ്ടാക്കാമെങ്കിലും ഏറ്റവും സ്വാഭാവികമായ രുചി പരമ്പരാഗതമായ രീതിയില്‍ തയ്യാറാക്കുന്നതിനാണ്
 |
കുമ്പിളാക്കി വയ്ക്കുന്ന വിധം |
ആവശ്യമുള്ള സാധനങ്ങള്‍
- ചക്ക വിളയിച്ചത് - ഒരു കപ്പ്
- വറുത്ത അരിപ്പൊടി - ഒരു കപ്പ്
- തേങ്ങ ചിരകിയത് - ഒന്നരക്കപ്പ്
- ജീരകം - ഒരു നുള്ള്
- ഏലയ്‌ക്ക പൊടിച്ചത് - 2 എണ്ണം
- ഉപ്പ്- ഒരു നുള്ള്
- ഈര്‍ക്കിലി - ആവശ്യത്തിന് (വേണമെങ്കില്‍)
- ശര്‍ക്കര - ആവശ്യത്തിന് (വേണമെങ്കില്‍)
- പഞ്ചസാര- ആവശ്യത്തിന് (വേണമെങ്കില്‍)
- വഴനയില/ഇടന ഇല - ആവശ്യത്തിന്
തയാറാക്കുന്നവിധം
എല്ലാ ചേരുവകളും ഒരുമിച്ച് കുഴച്ച് വയ്‌ക്കുക. മധുരം വേണമെങ്കില്‍ കുറച്ച് ശര്‍ക്കര ഉരുക്കി അരിച്ച് ചേര്‍ക്കാം അല്ലെങ്കില്‍ 2 ടേബിള്‍സ്‌പൂണ്‍ പഞ്ചസാര ചേര്‍ത്താലും മതി. വഴനയില കോട്ടി കുറേശ്ശെ മാവ് വാരിവച്ച് ഇലയുടെ ഞെട്ടുള്ള വശം മടക്കി കുത്തി ആവിയില്‍വച്ച് വേവിക്കണം. ഒരു ദിവസം കഴിഞ്ഞ് ഉപയോഗിക്കുക.