ക്യാരറ്റ് മഞ്ചൂരിയന്‍

മഞ്ചൂരിയന്‍ മിക്കവാറും എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു വിഭവമാണ്. സാധാരണ കോളിഫഌര്‍, മഷ്‌റൂം, ബേബി കോണ്‍ എന്നിവ കൊണ്ടാണ് മഞ്ചൂരിയന്‍ ഉണ്ടാക്കാറ്...

മഞ്ചൂരിയന്‍ മിക്കവാറും എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു വിഭവമാണ്. സാധാരണ കോളിഫഌര്‍, മഷ്‌റൂം, ബേബി കോണ്‍ എന്നിവ കൊണ്ടാണ് മഞ്ചൂരിയന്‍ ഉണ്ടാക്കാറ്.
ക്യാരറ്റ് ഉപയോഗിച്ചും മഞ്ചൂരിയനുണ്ടാക്കും. ക്യാരറ്റ് കഴിയ്ക്കാന്‍ മടിയുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ഒരു വിഭവമാണിത്. സ്‌നാക്‌സായും സ്റ്റാര്‍ട്ടറായും ഇതു കഴിയ്ക്കാം.
ക്യാരറ്റ് മഞ്ചൂരിയന്‍ എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

  • ക്യാരറ്റ്-250 ഗ്രാം
  • സവാള-1
  • ക്യാപ്‌സിക്കം-പകുതി
  • വെളുത്തുള്ളി-4
  • ഇഞ്ചി-ഒരു ക്ഷ്ണം
  • പച്ചമുളക്-3
  • തക്കാളി പേസ്റ്റ്-2 ടേബിള്‍ സ്പൂണ്‍
  • ചില്ലി സോസ്-അര ടേബിള്‍ സ്പൂണ്‍
  • സോയാ സോസ്-അര ടേബിള്‍ സ്പൂണ്‍
  • കോണ്‍ഫ്‌ളോര്‍-1 ടീസ്പൂണ്‍
  • ഉപ്പ്
  • മല്ലിയില
  • എണ്ണ
  • മാവുണ്ടാക്കാന്‍
  • മൈദ-അര കപ്പ്
  • കോണ്‍ഫ്‌ളോര്‍-3 ടീസ്പൂണ്‍
  • മുളകുപൊടി-അര ടീസ്പൂണ്‍
  • കുരുമുളകുപൊടി-അര ടീസ്പൂണ്‍
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-അര ടീസ്പൂണ്‍
  • ഉപ്പ്


മാവുണ്ടാക്കാന്‍ ആവശ്യമായ എല്ലാ ചേരുവകളും ഒരുമിച്ചു കലര്‍ത്തി പാകത്തിനു വെള്ളമൊഴിച്ച് കുഴമ്പുപരുവത്തിലാക്കുക.
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ നുറുങ്ങനെ അരിയുക.
ക്യാരറ്റ് അധികം കട്ടിയില്ലാതെ വട്ടത്തില്‍ ചെറുകഷ്ണങ്ങളാക്കി മുറിയ്ക്കണം.
ഒരു പാനില്‍ എണ്ണ തിളപ്പിച്ച് ക്യാരറ്റ് കഷ്ണങ്ങള്‍ മാവില്‍ മുക്കി വറുത്തെടുക്കുക. ഇളം ബ്രൗണ്‍ നിറമാകുന്നതുവരെ വറുക്കുക.

മറ്റൊരു പാനില്‍ ഒരു സ്പൂണ്‍ എണ്ണയൊഴിച്ചു ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എ്ന്നിവ ചേര്‍ത്ത് മൂപ്പാവുന്നതുവരെ ഇളക്കുക. പിന്നീട് ക്യാപ്‌സിക്കം ചേര്‍ത്ത് ഇളക്കണം. ഇതിലേക്ക് തക്കാളി പേസ്റ്റ്, സോസുകള്‍, ഉപ്പ് എന്നിവ ചേര്‍ക്കുക.
കോണ്‍ഫ്‌ളോര്‍ ഒരു കപ്പു വെള്ളത്തില്‍ കലക്കി ഇതിലേക്കൊഴിയ്ക്കണം. ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന ക്യാരറ്റ് ചേര്‍ത്ത് ഇളക്കാം. സോസ് നല്ലപോലെ പിടിച്ചു കഴിയുമ്പോള്‍ വാങ്ങി വയ്ക്കുക. മല്ലിയിലയും സവാള അരിഞ്ഞതും ചേര്‍ത്ത് അലങ്കരിയ്ക്കാം.

Related

New 2676430754104571740

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item