കുക്കുമ്പര്‍-തക്കാളി സാലഡ്
സാലഡുകള്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രത്യേകിച്ച ചൂടുകാലത്ത് ഇവ ശരീരം തണുപ്പിക്കുകയും ചെയ്യും. കുക്കുമ്പര്‍, തക്കാളി, ക്യാരറ്റ് എന്നിവ ചേ...

കുക്കുമ്പര്‍, തക്കാളി, ക്യാരറ്റ് എന്നിവ ചേര്‍ത്ത് സാലഡുണ്ടാക്കി നോക്കൂ. ഉണ്ടാക്കാന്‍ വളരെ എളുപ്പം. ഏതു പ്രായക്കാര്‍ക്കും ഒരുപോലെ ആരോഗ്യം നല്‍കുകയും ചെയ്യും.
- കുക്കുമ്പര്‍-1
- തക്കാളി-1
- ക്യാരറ്റ്-1
- ചെറുനാരങ്ങാനീര്
- കുരുമുളകുപൊടി
- പുതിനയില

പച്ചക്കറികള്‍ നല്ലപോലെ കഴുകിയെടുക്കുക. കുക്കുമ്പര്‍ തൊലി കളഞ്ഞ് മുറിയ്ക്കുക. തക്കാളിയും ക്യാരറ്റും ഇടത്തരം കഷ്ണങ്ങളാക്കുക. ഇതിലേക്ക ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിയ്ക്കണം. ഉപ്പ്, മുളകുപൊടി എന്നിവയും ഇതിലേക്കു ചേര്‍ക്കണം.
പുതിനിയില ചെറുതാക്കി മുറിച്ച് ഇതിലേക്കു ചേര്‍ക്കണം. ഇതാ, വളരെ എളുപ്പത്തില്‍, അതേ സമയം ആരോഗ്യഗുണങ്ങള്‍ ഏറെയുള്ളൊരു പച്ചക്കറി സാലഡ് തയ്യാര്‍