നാടന്‍ ബീഫ് ഫ്രൈ
ആദ്യ ചേരുവ ഇറച്ചി - 1 കിലോ വെളുത്തുള്ളി (ചതച്ചത് ) - 1/2 ടേബിള്‍ സ്പൂണ്‍ ഇഞ്ചി (ചതച്ചത് ) - 1/2 ടേബിള്‍ സ്പൂണ്‍ മഞ്ഞപ്പൊടി - 1/4 ടീ സ...

- ഇറച്ചി - 1 കിലോ
- വെളുത്തുള്ളി (ചതച്ചത് ) - 1/2 ടേബിള്‍ സ്പൂണ്‍
- ഇഞ്ചി (ചതച്ചത് ) - 1/2 ടേബിള്‍ സ്പൂണ്‍
- മഞ്ഞപ്പൊടി - 1/4 ടീ സ്പൂണ്‍
- മുളകുപൊടി - 3/4 ടേബിള്‍ സ്പൂണ്‍
- മല്ലിപ്പൊടി - 1 ടീ സ്പൂണ്‍
- ഗരം മസാല - 1/2 ടീ സ്പൂണ്‍
- ജീരകം (പൊടിച്ചത്) - 3/4 ടീ സ്പൂണ്‍
- ഉപ്പ് - പാകത്തിന്
രണ്ടാമത്തെ ചേരുവ
- മുളകുപൊടി - 3/4 ടേബിള്‍ സ്പൂണ്‍
- ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് - 1 1/2 ടേബിള്‍ സ്പൂണ്‍
- കുരുമുളക് പൊടി - 3/4 ടീ സ്പൂണ്‍
- ഗരം മസാല - 1/2 ടീ സ്പൂണ്‍
- കറി വേപ്പില - 2 തണ്ട്
- എണ്ണ - വറുക്കാന്‍ ആവശ്യത്തിന്
- ഉപ്പ് - പാകത്തിന്
പാചകം ചെയ്യുന്ന വിധം
ആദ്യ ചേരുവയിലെ ഐറ്റംസ് എല്ലാം നന്നായി മിക്സ് ചെയ്ത് ഒരു 15 മിനിറ്റ് നേരം വെക്കുക. അതിനു ശേഷം കുക്കറില്‍ വെച്ചോ അല്ലാതെയോ വേവിക്കുക. ഇറച്ചിയില്‍ നിന്ന് ആവശ്യത്തിന് വെള്ളം ഊറി വരുമെന്നതിനാല്‍ വേവിക്കാന്‍ വെള്ളം ഉപയോഗിക്കേണ്ടതില്ല. മുഴുവനായി വേകുന്നതിന് മുന്നേ ഇറക്കി വെക്കുക. (കുക്കറില്‍ ആണ് വെക്കുന്നതെങ്കില്‍ 2-3 വിസില്‍ കേട്ടാല്‍ ഇറക്കി വെക്കാവുന്നതാണ്. പിന്നീട് ഇറച്ചി വെന്ത വെള്ളം മറ്റൊരു കപ്പിലേക്ക് മാറ്റുക.
ഇനി അടുപ്പില്‍ മറ്റൊരു പാത്രം വെച്ച് ചൂടാവുമ്പോള്‍ മാറ്റിവെച്ചിരിക്കുന്ന ഇറച്ചി വെന്ത വെള്ളത്തില്‍ നിന്നും 3/4 കപ്പ് വെള്ളം ഒഴിക്കുക. രണ്ടാമത്തെ ചേരുവയിലെ ആദ്യ മൂന്ന് സാധനങ്ങള്‍ ചേര്‍ത്ത ശേഷം നന്നായി ഇളക്കി തിളപ്പിക്കുക. തിളക്കുമ്പോള്‍ വേവിച്ച ഇറച്ചി ഇട്ടു നന്നായി മിക്സ് ചെയ്യുക. വേവാന്‍ ആവശ്യമെങ്കില്‍ മാത്രം ഇറച്ചി വെന്ത വെള്ളം കുറച്ചു കൂടി ചേര്‍ക്കാം. അധികമാകരുത്. ഉപ്പ് കുറവാണെങ്കില്‍ ഇപ്പോള്‍ ചേര്‍ക്കാം. നന്നായി വരണ്ടു വരുമ്പോള്‍ ഗരം മസാല ചേര്‍ത്തിളക്കി ഒരു 1-2 മിനുട്ട് കൂടി അടുപ്പില്‍ വെക്കുക.
ഇനി ഫ്രൈയിംഗ് പാന്‍ അടുപ്പില്‍ വെച്ച് ആവശ്യത്തിന് എണ്ണ ഒഴിക്കുക. വരട്ടി വെച്ച ഇറച്ചി ഇതില്‍ വറുത്ത് കോരുക. പിന്നീട് ഇതേ എണ്ണയില്‍ തന്നെ വേപ്പില വറുത്തെടുത്ത് ഗാര്‍ണിഷ് ചെയ്യുക. നാടന്‍ ഇറച്ചി ഫ്രൈ റെഡി.