ബേക്ക്ഡ് പൊട്ടെറ്റോ
ആരോഗ്യത്തിന് മികച്ച ഒന്നാണ് ബേക്ക് ചെയ്ത ഭക്ഷണങ്ങള്‍. എളുപ്പം തയ്യാറാക്കാമെന്നു മാത്രമല്ല, കൊഴുപ്പിനെയും എണ്ണയേയും ഭയക്കുകയും വേണ്ട. മൈക്രോ...

ഉരുളക്കിഴങ്ങ് ഇഷ്ടമുള്ളവര്‍ക്ക് മൈക്രോവേവില്‍ ബേക്ക് ചെയ്തു കഴിയ്ക്കാവുന്നതേയുള്ളൂ. ഇത് വറുത്തും പൊരിച്ചുമൊന്നും കഴിയ്‌ക്കേണ്ട.
ബേക്ക്ഡ് പൊട്ടെറ്റോ എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ.
- ഉരുളക്കിഴങ്ങ്-2
- സവാള-2
- ക്യാപ്‌സിക്കം-1
- സ്വീറ്റ് കോണ്‍-അര കപ്പ്
- ചീസ് ഗ്രേറ്റ് ചെയ്ത്-2 ടീസ്പൂണ്‍
- പച്ചമുളക്-3
- ഉപ്പ്
- കുരമുളകുപൊടി
- ബട്ടര്‍

ഇത് പുറത്തെടുത്ത് തോല്‍ കളഞ്ഞ ശേഷം രണ്ടായി മുറിയ്ക്കണം. ഒരു സ്പൂണ്‍ കൊണ്ട് നടുവില്‍ നിന്നും ഓരോ സ്‌കൂപ് മാറ്റി ഇരു കഷ്ണം ഉരുളക്കിഴങ്ങിനു നടുവിലും സ്ഥലമുണ്ടാക്കുക.
ഒരു മൈക്രോവേവ് ബൗളില്‍ അല്‍പം ബട്ടര്‍ പുരട്ടുക. ഇഥില്‍ സവാള, ക്യാപ്‌സിക്കം എ്ന്നിവ ചെറുതായി അരിഞ്ഞത്, പച്ചമുളക്, ചോളം എന്നിവ കൂട്ടിച്ചേര്‍ത്തു വേവിയ്ക്കണം. ഇത് വെന്ത ശേഷം അല്‍പം ഉപ്പും കുരുമുളകു പൊടിയും തൂവുക.
ഈ കൂട്ട് ഉരുളക്കിഴങ്ങു കഷ്ണങ്ങളുടെ നടുഭാഗത്തു നിറച്ച ശേഷം വീണ്ടും മൈക്രോവേവില്‍ വച്ച് വേവിച്ചെടുക്കാം.
ചൂടോടെ സോസ് ചേര്‍ത്ത് ബേക്ക് ചെയ്ത ഉരുളക്കിഴങ്ങു കഴിച്ചു നോക്കൂ.