പുളിയിഞ്ചി

ഇഞ്ചിയും പുളിയും മുഖ്യചേരുവകളായ ഒരു തൊടുകറിയാണ് പുളിയിഞ്ചി. ഇതിന് ഇഞ്ചിപ്പുളി, ഇഞ്ചന്‍‌പുളി എന്നിങ്ങനെ വേറെയും പേരുകള്‍ ഉണ്ട്. സദ്യകള്‍ക്ക്...

ഇഞ്ചിയും പുളിയും മുഖ്യചേരുവകളായ ഒരു തൊടുകറിയാണ് പുളിയിഞ്ചി. ഇതിന് ഇഞ്ചിപ്പുളി, ഇഞ്ചന്‍‌പുളി എന്നിങ്ങനെ വേറെയും പേരുകള്‍ ഉണ്ട്. സദ്യകള്‍ക്ക് ഒഴിവാക്കാനാവാത്ത വിഭവം. കുറച്ചു പുളിയിഞ്ചി ഉണ്ടാക്കിവയ്ക്കാം അല്ലേ...?

ആവശ്യമുള്ള സാധനങ്ങള്‍
പുളി - അരക്കിലോ
ഇഞ്ചി - 150 ഗ്രാം
പച്ചമുളക്/കാന്താരിമുളക് - 150 ഗ്രാം
മുളകുപൊടി - 3 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - ഒന്നര ടീസ്പൂണ്‍
കായം പൊടി - 2 ടീസ്പൂണ്‍
ശര്‍ക്കര - ആവശ്യത്തിന് (പുളിയിഞ്ചിക്ക് നല്ല മധുരമുള്ളത് ഇഷ്ടമാണെങ്കില്‍ കാല്‍ക്കിലോ മുതല്‍ അരക്കിലോ വരെ ചേര്‍ക്കാം. മധുരം കുറവു മതിയെങ്കില്‍ വളരെ കുറച്ചുമാത്രം ചേര്‍ത്താല്‍ മതി).
ഉലുവാപ്പൊടി - 3 റ്റീസ്പൂണ്‍
ഉപ്പ് - പാകത്തിന്
വറുത്തിടാനുള്ള കടുക്, മുളക്, കറിവേപ്പില, വെളിച്ചെണ്ണ.
(അളവുകളെല്ലാം ഏകദേശ കണക്കാണ്. ഇത്ര കൃത്യമായിത്തന്നെ എടുക്കണമെന്നില്ല)

ഉണ്ടാക്കുന്ന വിധം
പുളി കുതിര്‍ത്ത് ചാറു മുഴുവന്‍ പിഴിഞ്ഞെടുത്ത ശേഷം വെള്ളത്തില്‍ കലക്കി അരിച്ചെടുത്തു വയ്ക്കുക.
ഇഞ്ചിയും പച്ചമുളകും പൊടിയായി അരിയുക.

ഇനി നല്ല കട്ടിയുള്ള ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകും മുളകും കറിവേപ്പിലയും മൂപ്പിച്ചശേഷം ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന ഇഞ്ചിയും പച്ചമുളകും ചേര്‍ത്തിളക്കുക. (വെളിച്ചെണ്ണ പോരെങ്കില്‍ കുറച്ചുകൂടി ഒഴിക്കാം). വേണമെങ്കില്‍ സ്വല്പം ഉഴുന്നുപരിപ്പും ഉലുവയുമൊക്കെ ചേര്‍ക്കാം. നല്ല ബ്രൗണ്‍ നിറമാകുന്നതുവരെ തുടര്‍ച്ചയായി ഇളക്കണം. ദാ, നോക്കൂ:

ഇതിലേക്ക് പുളിവെള്ളം ഒഴിച്ചിളക്കുക. പാകത്തിന് ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, കായം എന്നിവയും ചേര്‍ക്കുക. ഇനി അതവിടെക്കിടന്ന് തിളച്ച് കുറുകട്ടെ. ഇടയ്ക്കൊന്ന് ഇളക്കിക്കൊടുത്താൽ മതി. പുളി ധാരാളം വെള്ളത്തില്‍ കലക്കി, ചെറുതീയില്‍, ഏറെസമയമെടുത്ത് കുറുകുന്നതാണ് സ്വാദ്. കല്‍ച്ചട്ടിയാണ് ഇതിനു പറ്റിയത്.

കുറുകാന്‍ തുടങ്ങുമ്പോള്‍ ശര്‍ക്കര ചേര്‍ത്ത് അലിയിക്കുക. (കരടുണ്ടാവാന്‍ സാധ്യതയുള്ള ശര്‍ക്കരയാണെങ്കില്‍ കുറച്ചുവെള്ളത്തില്‍ ഉരുക്കി അരിച്ചെടുത്ത ശേഷം ചേര്‍ക്കുന്നതായിരിക്കും നല്ലത്). ശര്‍ക്കര കുറേശ്ശെയായി ചേര്‍ത്ത് മധുരം നിങ്ങളുടെ പാകത്തിന് ക്രമീകരിക്കുക.
എല്ലാം‌കൂടി യോജിച്ച് കുറുകാന്‍ തുടങ്ങിയാല്‍ വാങ്ങിവയ്ക്കാം. വല്ലാതെ കുറുകാന്‍ നില്‍ക്കേണ്ട. കാരണം ഇത് തണുക്കുന്തോറും കുറച്ചുകൂടി കട്ടിയാവും.

ചൂടൊന്നാറിയശേഷം ഉലുവാപ്പൊടികൂടി ചേര്‍ത്തിളക്കിക്കഴിഞ്ഞാല്‍ പുളിയിഞ്ചി റെഡി.തണുക്കുന്തോറും സ്വാദ് കൂടുമെന്നതുകൊണ്ട് രണ്ടുദിവസം കഴിഞ്ഞിട്ട് ഉപയോഗിക്കുന്നതാണ് നല്ലത്. പുളിയിഞ്ചി സദ്യകള്‍ക്കു മാത്രമേ ഉണ്ടാക്കാവൂ എന്നൊന്നുമില്ലാ‍ട്ടോ. സംഗതി ഫ്രിഡ്ജില്‍ സ്റ്റോക്കുണ്ടെങ്കില്‍ വലിയ ഉപകാരമാണ്. ഊണിനു പ്രത്യേകിച്ച് കറികളൊന്നും ഇല്ലാത്ത ദിവസം ഇതു തൈരും കൂട്ടി ശാപ്പിടാം.പുളിയിഞ്ചിയും വച്ച്  ഒരുഗ്രന്‍ പരിപാടിയുണ്ട്. എന്താണെന്നോ..വറുത്ത പപ്പടക്കഷ്ണങ്ങള്‍ പുളിയിഞ്ചിയില്‍ മുക്കി അകത്താക്കുക.

Related

New 7750395847989222390

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

  1. നല്ല വിവരണം... ഇത് ഞാന്‍ മുന്പ് കഴിച്ചിട്ടുണ്ട്, പക്ഷെ പാചകം അറിയില്ലായിരുന്നു. എന്തായാലും ഒന്ന് പരീക്ഷിച്ചു നോക്കുന്നുണ്ട്..

    മറുപടിഇല്ലാതാക്കൂ

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item