ഉള്ളി തീയല്‍

ആവശ്യം വേണ്ട സാധനങ്ങള്‍ ചുവന്നുള്ളി - 1/4 കിലോ തേങ്ങ ചിരകിയത് - 1/2കപ്പ് ഉലുവ - 1/4 ടീ സ്പൂണ്‍ മുളകുപൊടി - 2 ടീ സ്പൂണ്‍ മല്ലിപ്പൊടി ...

ആവശ്യം വേണ്ട സാധനങ്ങള്‍

  1. ചുവന്നുള്ളി - 1/4 കിലോ
  2. തേങ്ങ ചിരകിയത് - 1/2കപ്പ്
  3. ഉലുവ - 1/4 ടീ സ്പൂണ്‍
  4. മുളകുപൊടി - 2 ടീ സ്പൂണ്‍
  5. മല്ലിപ്പൊടി - 1 ടീ സ്പൂണ്‍
  6. മഞ്ഞപ്പൊടി - 1/4 ടീ സ്പൂണ്‍
  7. വേപ്പില - 1 തണ്ട്
  8. വെളിച്ചെണ്ണ - 5 ടേബിള്‍ സ്പൂണ്‍
  9. കടുക് - 1 ടീ സ്പൂണ്‍
  10. ഉപ്പ് - ആവശ്യത്തിന്


പാചകം ചെയ്യുന്ന വിധം
വാളന്‍പുളി 1/4 കപ്പ് വെള്ളത്തില്‍ ഇട്ടു വെക്കുക.
ഫ്രൈയിംഗ് പാന്‍  അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ ഉലുവ ഇടുക. 30 സെക്കന്റിന് ശേഷം ചിരകിയ തേങ്ങയിട്ടു വറുക്കുക. തേങ്ങ ബ്രൌണ്‍ നിറമാകുമ്പോള്‍ മുളക് പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. പൊടികളുടെ പച്ചമണം പോയാല്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റി ആറാന്‍ വെക്കുക. ആറിയ ശേഷം ആവശ്യത്തിനു മാത്രം വെള്ളം ചേര്‍ത്ത് നല്ലമയത്തില്‍ അരച്ചെടുക്കുക.
പാന്‍ അടുപ്പില്‍ വെച്ച് എണ്ണയൊഴിച്ച് ചൂടാക്കുക. എണ്ണ ചൂടാവുമ്പോള്‍ കടുക് ചേര്‍ക്കുക. കടുക് പൊട്ടി തീരുന്ന മുറക്ക് ഉണക്ക മുളക് കഷണങ്ങള്‍, വേപ്പില എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. പിന്നീട് നേരത്തെ അരിഞ്ഞു വെച്ച  ഉള്ളി ചേര്‍ത്ത് വഴറ്റുക. ഉള്ളി സ്വര്‍ണ്ണ-ബ്രൌണ്‍ നിറമാകുമ്പോള്‍ മഞ്ഞള്‍പൊടി പൊടി ചേര്‍ത്ത് നന്നായി വഴറ്റുക.

ഇനി പുളി പിഴിഞ്ഞെടുത്ത വെള്ളം ഒഴിച്ച്  നന്നായി ഇളക്കിയ ശേഷം തിളക്കാനിടുക. തിളച്ചു തുടങ്ങുമ്പോള്‍ വറുത്തരച്ച തേങ്ങ, , ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കി ചെറുതീയില്‍ വേവിക്കുക. ആവശ്യത്തിന് കുറുകി കഴിയുമ്പോള്‍ തീയണച്ച് ഇറക്കി വെക്കുക. അധികം കുറുകി പോവാനോ, കുറുകല്‍ കുരഞ്ഞുപോവാനോ പാടില്ല.

Related

New 3310995608588182866

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item