ഫ്രഞ്ച് ഫ്രൈസ്

ചുമ്മാതിരിക്കുമ്പോള്‍ കൊറിക്കാനും കൂള്‍ഡ്രിങ്ക്‌സിനൊപ്പം അതിഥികള്‍ക്ക് നല്‍കാനും പറ്റിയ നല്ല ഒരു പലഹാരമാണ് ഫ്രഞ്ച് ഫ്രൈസ്. മാത്രവുമല്ല വളരെ...

ചുമ്മാതിരിക്കുമ്പോള്‍ കൊറിക്കാനും കൂള്‍ഡ്രിങ്ക്‌സിനൊപ്പം അതിഥികള്‍ക്ക് നല്‍കാനും പറ്റിയ നല്ല ഒരു പലഹാരമാണ് ഫ്രഞ്ച് ഫ്രൈസ്. മാത്രവുമല്ല വളരെ ലളിതമായി ഈ പലഹാരം വീട്ടിലുണ്ടാക്കാം. ഫ്രഞ്ച് ഫ്രൈസെന്നു കേള്‍ക്കുമ്പോള്‍ അറിയാത്തവര്‍ക്ക് ഒരുപക്ഷെ വിദേശിയാണെന്നൊക്കെ തോന്നുന്നുണ്ടാകും.. സംഗതി വിദേശിയൊക്കെ തന്നെയെങ്കിലും ആള് നമ്മുടെ ഉരുളക്കിഴങ്ങ് തന്നെ.. മറ്റൊരു കാര്യം ആവശ്യത്തിന് വേണ്ട എണ്ണയൊഴികെ മറ്റൊരു ചേരുവകളും അരച്ച് കൂട്ടി മെനക്കെടേണ്ടതില്ല. ഇനി എങ്ങിനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കാന്‍ നമുക്ക് വേണ്ടത് ഉരുളക്കിഴങ്ങും വറുക്കാനുള്ള എണ്ണയുമാണ്. അത് നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് അളവ് തീരുമാനിക്കാം. ഫ്രഞ്ച്‌ഫ്രൈ മുക്കിക്കഴിക്കാന്‍ അല്‍പ്പം ടോമാറ്റോ സോസ് വാങ്ങിവെക്കാം.

1- ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് നീളത്തില്‍ അരിയുക. ഇത് വെള്ളത്തിലിട്ട് അതില്‍ പറ്റിയിരിക്കുന്ന മണ്ണും മറ്റും കഴുകി നന്നായി വൃത്തിയാക്കുക. ഒന്നുരണ്ട് തവണ ഇങ്ങനെ കഴുകിയ ശേഷം ഒരു പാത്രത്തില്‍ തണുത്ത വെള്ളമെടുത്ത് അതിലേക്ക് ഇടുക. ഇത് ഒരുമണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

2- ഒരു മണിക്കൂറിന് ശേഷം ഇതിലെ വെള്ളം വറ്റിച്ച് കളഞ്ഞ്. ഉരുളക്കിഴങ്ങ് കഷ്ണങ്ങളിലെ വെള്ളം ഒരു തുണിയെടുത്ത് നന്നായി ഒപ്പിയെടുക്കുക.

3- അതിനു ശേഷം അവ എണ്ണയിലിട്ട് പകുതി ചൂടില്‍ വറുക്കുക.

4- ഉരുളക്കിഴങ്ങുകള്‍ വേവുന്നത് വരെ വറുത്താല്‍ മതി. അതിന്റെ നിറം മാറാന്‍ അനുവദിക്കരുത്. എന്നിട്ട് ഫ്രൈ ആക്കിയ ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ ഒരു ടിഷ്യൂപേപ്പറിലേക്കിടുക. അവയെ തണുക്കാന്‍ അനുവദിക്കുക.

5- തണുത്തതിന് ശേഷം വീണ്ടും അത് എണ്ണയിലിട്ട് വറുക്കുക. ഇത്തവണ മുഴുവന്‍ ചൂടില്‍
വേവിക്കാം. നന്നായി മൊരിയുന്നതുവരെയും ഇളം ബ്രൗണ്‍ നിറം ആകുന്നവരെയും വറുക്കാം.

6- വറുത്ത് കോരിയതിന് ശേഷം ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് ഇതിലെ എണ്ണ ഒപ്പിയെടുക്കുക.

7- ഇതിലേക്ക് അല്‍പ്പം ഉപ്പും കുരുമുളകും വിതറി ടോമാറ്റോ സോസില്‍ മുക്കി ചൂടോടെ കഴിക്കാം.

Related

New 2587649305582333566

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item