റവ ലഡ്ഡു
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവം ആണ് ഇത്.വളരെ എളുപ്പം തയ്യാറാക്കാവുന്ന റവ ലഡ്ഡു വളരെ രുചികരവും ആണ്. ആ...

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവം ആണ് ഇത്.വളരെ എളുപ്പം തയ്യാറാക്കാവുന്ന റവ ലഡ്ഡു വളരെ രുചികരവും ആണ്.
ആവശ്യമായ സാധനങ്ങള്‍:
- നെയ്യ് -1 ടേബിള്‍ സ്പൂണ്‍
- റവ-1 കപ്പ്
- വെള്ളം/പാല്‍ -1 /2 കപ്പ്
- പഞ്ചസാര -1 /4 കപ്പ്
- കശുവണ്ടി പരിപ്പ്,കിസ്മിസ് -10 എണ്ണം വീതം
- തേങ്ങ ചിരകിയത് -1 /2 കപ്പ്
- ഏലക്ക പൊടിച്ചത് -1 /4 ടീസ്പൂണ്‍
ഉണ്ടാക്കുന്ന വിധം:
അടി കട്ടിയുള്ള ഒരു പാത്രത്തില്‍ നെയ്യ് ഒഴിക്കുക .ഇതിലേക്ക് കശുവണ്ടി പരിപ്പ്,കിസ്മിസ് എന്നിവ ചേര്‍ക്കുക.ഒരു മിനിറ്റ് നേരത്തേക്ക് ഇളക്കുക .നിറം മാറണ്ട ആവശ്യം ഇല്ല.ഇതിലേക്ക് തേങ്ങ ചിരകിയത് ചേര്‍ക്കുക.ഇളക്കിക്കൊണ്ടേ ഇരിക്കുക.ഒരു ചേരുവയും കരിഞ്ഞു പോകരുത്.അടുത്തതായി റവ ചേര്‍ത്തു 2 മിനിറ്റ് ഇളക്കുക.പഞ്ചസാര പൊടിച്ചത് ചേര്‍ക്കുക .തീ ഓഫ് ചെയ്തതിനു ശേഷം ,പാല്‍/വെള്ളം ചേര്‍ത്ത് നന്നായി ഇളക്കുക.ഏലക്ക പൊടി നന്നായി മിക്സ് ചെയ്യുക.ഇളം ചൂടോടെ കൈയില്‍ വച്ച് ഉരുട്ടി എടുക്കുക.സ്വാദിഷ്ടമായ റവ ലഡ്ഡു റെഡി .
ചെറു തീയില്‍ പാകം ചെയ്യേണ്ട വിഭവമാണ് ഇത് .പാല്‍ ചേര്‍ത്താല്‍ ലഡ്ഡുവിനു സ്വാദ് കൂടുതല്‍ കിട്ടും. ഏലക്കയും പഞ്ചസാരയും ഒരുമിച്ചു ചേര്‍ത്ത് മിക്സിയില്‍ പൊടിച്ച് എടുത്താല്‍ നന്നായിരിക്കും.നന്നായി ഉരുട്ടിയെടുക്കണമെങ്കില്‍ ആവശ്യത്തിനു വെള്ളം ചേര്‍ക്കാന്‍ ശ്രദ്ധിക്കുക.വെള്ളം അധികം ആയാല്‍ ഉടനെ അല്‍പ്പം റവ കൂടി ചേര്‍ത്ത് നന്നായി ഇളക്കുക.