പാല്‍പ്പായസം
ചേരുവകൾ : 1. ഉണക്കലരി - അരക്കിലോ 2. പാൽ - 5 ലിറ്റർ 3. പഞ്ചസാര - ഒന്നരക്കിലോ 4. നെയ്യ് - 2 ഗ്രാം 5. ഏലയ്ക്കാ പൊടിച്ചത് - അര...

https://adukkalakkaran.blogspot.com/2013/08/blog-post_30.html


ചേരുവകൾ :
1. ഉണക്കലരി - അരക്കിലോ
2. പാൽ - 5 ലിറ്റർ
3. പഞ്ചസാര - ഒന്നരക്കിലോ
4. നെയ്യ് - 2 ഗ്രാം
5. ഏലയ്ക്കാ പൊടിച്ചത് - അര ടീസ്പൂണ്‍
6. അണ്ടിപ്പരിപ്പ് - 50 ഗ്രാം
7. കിസ്സ്മിസ് - 50 ഗ്രാം
തയ്യാറാക്കുന്ന വിധം :
ഉണക്കലരി കഴുകി വയ്ക്കുക. പാൽ അത്രയും അളവ് വെള്ളം ചേർത്ത് തിളപ്പിച്ച് വറ്റിക്കുക.
ഇടയ്ക്കിടയ്ക്ക് അൽപ്പാൽപ്പം നെയ്യും ചേർത്ത് ഇളക്കുക. പാൽ വറ്റി അഞ്ചു ലിറ്റർ ആകുമ്പോൾ
കുറച്ചു പഞ്ചസാര ചേർക്കുക. ഉണക്കലരി രണ്ടു ലിറ്റർ വെള്ളത്തോടൊപ്പം പാലിൽ ചേർക്കുക.
അരി മുക്കാൽ വേവാകുമ്പോൾ ബാക്കിയുള്ള പഞ്ചസാരയിട്ട് ഇളക്കുക.പായസം തിളച്ചു കുറുകുമ്പോൾ വാങ്ങുക. പാത്രപാകം വന്നശേഷം പകർന്ന് വയ്ക്കാം . ഏലയ്ക്കാപ്പൊടിയും നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും കിസ്സ്മിസ്സും പാൽപ്പായസത്തിൽ ചേർത്ത് ഉപയോഗിക്കാം.