കപ്പ ബിരിയാണി

കപ്പ - ഒരു കിലോ ചിരവിയ തേങ്ങ - അര മുറി   പച്ചമുളക് - 6 എണ്ണം  ഇഞ്ചി - 1 കഷണം  ബീഫ് എല്ലോടു കൂടിയത് - ഒരു കിലോ  (എല്ലിലെ മജ്ജ ഉരുക...


  • കപ്പ - ഒരു കിലോ
  • ചിരവിയ തേങ്ങ - അര മുറി  
  • പച്ചമുളക് - 6 എണ്ണം 
  • ഇഞ്ചി - 1 കഷണം 
  • ബീഫ് എല്ലോടു കൂടിയത് - ഒരു കിലോ  (എല്ലിലെ മജ്ജ ഉരുകിച്ചേരുന്നതാണ് പ്രധാന രുചിരഹസ്യം. വാരിയെല്ലാണ് ഇതിന് ഏറെ ഉത്തമം. ) 
  • മല്ലിപ്പൊടി - 4 ടീസ്പൂണ്‍ 
  • മുളകുപൊടി - 4 ടീസ്പൂണ്‍ 
  • മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍ 
  • മീറ്റ് മസാലപ്പൊടി - 2 ടീസ്പൂണ്‍ 
  • സവാള വലുത് - 4 എണ്ണം 
  • വെളുത്തുള്ളി - 16 അല്ലി 
  • ചുവന്നുള്ളി - 8 എണ്ണം  
  • കുരുമുളക് - 1 ടീസ്പൂണ്‍ 
  • ഗരം മസാല പൊടിച്ചത് - 1 ടീസ്പൂണ്‍ 
  • ഉപ്പ് 
  • കറിവേപ്പില 
  • വെളിച്ചണ്ണ 
  • കടുക് - പാകത്തിന് 

തയ്യാറാക്കുന്ന വിധം ബീഫ് കഴുകി പാകത്തിന് ഉപ്പു, 2 ടീസ്പൂണ്‍ മുളക് പൊടി , 2 ടീസ്പൂണ്‍ മല്ലിപ്പൊടി , അര ടീസ്പൂണ്‍ കുരുമുളക് പൊടി , അര ടീസ്പൂണ്‍ മഞ്ഞള്‍ പൊടി എന്നിവ തിരുമ്മി അര മണിക്കൂര്‍ വെക്കുക.  
സവോള , വെളുത്തുള്ളി , കറിവേപ്പില, ഇഞ്ചി ചതച്ചത് എന്നിവയും മീറ്റ് മസാലപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഗരം മസാല യും കൂടി വെളിച്ചെണ്ണയില്‍ വഴറ്റി തിരുമ്മി വെച്ചിരിക്കുന്ന ബീഫും ചേര്‍ത്തു നന്നായി വേവിച്ചെടുക്കുക. ( 20 മിനുട്ട് മീഡിയം തീയില്‍ കുക്കറില്‍ ) . 
ഇനി കപ്പ ഉപ്പിട്ട് നന്നായി വേവിച്ചെടുക്കുക. കപ്പ വെന്തതിനു ശേഷം വെള്ളം ഊറ്റിക്കളഞ്ഞു വെക്കുക. 
പച്ചമുളക്, മഞ്ഞള്‍പ്പൊടി , ചുവന്നുള്ളി എന്നിവ തേങ്ങയും കൂടി അരച്ചെടുക്കണം. ഈ അരപ്പ് വേവിച്ചു വെച്ചിരിക്കുന്ന കപ്പയില്‍ ചേര്‍ത്തു നന്നായി ഇളക്കി എടുക്കുക. 
എന്നിട്ട് കുറച്ചു കടുകും കറിവേപ്പിലയും താളിച്ച്‌ ചേര്‍ക്കുക. നന്നായി ഇളക്കണം.  
അതിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന ബീഫ് , മസാലയോട് കൂടി ഈ കപ്പയില്‍ ചേര്‍ത്തു നന്നായി ഇളക്കി കൂട്ടി കുഴച്ചെടുക്കുക.  നല്ല വാസനയോടു കൂടിയ കപ്പ ബിരിയാണി റെഡി . വാഴയില കിട്ടുമെങ്കില്‍ ചൂടോടെ അതില്‍ വിളമ്പി കട്ടന്‍ ചായയുടെ കൂടെ വൈകുന്നേരം ആകുമ്പോഴേക്കും കഴിക്കാന്‍ പാകത്തിന് ഉണ്ടാക്കി തുടങ്ങിക്കോളൂ..


Related

New 6765129030607285888

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in weekCommentsRecent

Hot in week

Comments

Recent

item