ഉരുളക്കിഴങ്ങ് തോരന്‍
ഉരുളക്കിഴങ്ങ് - 3 ഉള്ളി - 1 പച്ചമുളക് - 2 ഇഞ്ചി - ഒരു ചെറിയ കഷണം വെളുത്തുള്ളി - 4 തക്കാളി - 1 കറിവേപ്പില - 1 തണ്ട് മല്ലിയില - കുറച...

- ഉരുളക്കിഴങ്ങ് - 3
- ഉള്ളി - 1
- പച്ചമുളക് - 2
- ഇഞ്ചി - ഒരു ചെറിയ കഷണം
- വെളുത്തുള്ളി - 4
- തക്കാളി - 1
- കറിവേപ്പില - 1 തണ്ട്
- മല്ലിയില - കുറച്ചു
- ചുവന്ന മുളക്- 2
- ജീരകം - 1/2ടീസ്പൂണ്‍
- മഞ്ഞള്‍ പൊടി - 1/2 ടീസ്പൂണ്‍
- മുളക് പൊടി - 1ടീസ്പൂണ്‍
- എണ്ണ - ആവശ്യത്തിന്
- കടുക് - അര ടീസ്പൂണ്‍
- ഉപ്പു - പാകത്തിന്
- ഇറച്ചി മസാല (ആവശ്യമുണ്ടെങ്കില്‍) - 1/2 ടീസ്പൂണ്‍
ആദ്യം ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ചെറുതായി മുറിച്ച് അല്‍പ്പം ഉപ്പും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് നന്നായി പുഴുങ്ങി എടുക്കുക.
ഉള്ളി , പച്ചമുളക് , ഇഞ്ചി ,വെളുത്തുള്ളി , തക്കാളി എന്നിവയും ചെറുതായി മുറിച്ചെടുക്കുക .
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക ചെറുതീയില്‍ ജീരകം , കറിവേപ്പില , ചുവന്ന മുളക് എന്നിവ ഇട്ടു ഇളക്കുക .
അതിനു ശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് ഏകദേശം സ്വര്‍ണ്ണ നിറമാകുന്നതു വരെ ഇളക്കുക. ഉള്ളി ചേര്‍ക്കുക നന്നായി വാട്ടി എടുക്കുക.
അല്‍പ്പം മഞ്ഞള്‍പൊടി ഇട്ടു നന്നായി ഇളക്കിയ ശേഷം ഉരുളക്കിഴങ്ങും മുളക് പൊടിയും ആവശ്യത്തിനുള്ള ഉപ്പും ഇറച്ചി മസാല ചെര്‍ക്കുന്നുണ്ടെങ്കില്‍ അതും ചേര്‍ക്കുക വെള്ളം ആവശ്യമെങ്കില്‍ നേരത്തെ ഉരുളക്കിഴങ്ങ് പുഴുങ്ങിയ വെള്ളം കൂടി ചേര്‍ക്കുക .ഒരു മൂടി കൊണ്ട് പാത്രം 2 മിനിറ്റ് അടച്ചു വക്കുക .
പിന്നീടു അതിലേക്കു തക്കാളിയും മല്ലിയിലയും ഇട്ടു ഇളക്കിയ ശേഷം 5 മിനിറ്റ് പാത്രം അടച്ചു വെച്ച് വേവിച്ചു വാങ്ങുക .
കൊള്ളാം....
മറുപടിഇല്ലാതാക്കൂപരീക്ഷിച്ചുനോക്കാട്ടോ..