വെജിറ്റബിള്‍ സ്റ്റ്യൂ

ഉരുളക്കിഴങ്ങ്‌ :- ഒരു വലുതു ചെറിയ കഷണങ്ങൾ ആക്കിയതു ഗ്രീന്‍ പീസ്‌ :- അര കപ്പ്‌ കാരറ്റ്:- ഒരു വലുത് :- ചെറു കഷ്ണങ്ങള്‍ ആക്കിയത് തേങ്ങാ പ...


  • ഉരുളക്കിഴങ്ങ്‌ :- ഒരു വലുതു ചെറിയ കഷണങ്ങൾ ആക്കിയതു
  • ഗ്രീന്‍ പീസ്‌ :- അര കപ്പ്‌
  • കാരറ്റ്:- ഒരു വലുത് :- ചെറു കഷ്ണങ്ങള്‍ ആക്കിയത്
  • തേങ്ങാ പാല്‍ :- ഒന്നാം പാല്‍ :- അര ഗ്ലാസ്
  • തേങ്ങാ പാല്‍ :- രണ്ടാം പാല്‍ :- ഒന്നര ഗ്ലാസ്
  • പച്ച മുളക് :- നീളത്തില്‍ കീറിയത് :- നാലെണ്ണം
  • കറിവേപ്പില :- രണ്ടു തണ്ട്
  • മല്ലിപൊടി:- ഒരു സ്പൂണ്‍
  • ജീരകം , കറുവാപട്ട , ഏലയ്ക്ക, ഗ്രാമ്പൂ, ജാതിപത്രി ഇവ എല്ലാം കൂടി ചതച്ചത് :- ഒരു സ്പൂണ്‍
  • സവാള :- ഒന്ന്:- ചെറുതായി അരിഞ്ഞത്
  • എണ്ണ :- ഒരു ടേബിള്‍ സ്പൂണ്‍
  • ഉപ്പു , വെള്ളം :- ആവശ്യത്തിനു

ഗ്രീന്‍ പീസ്‌ പാകത്തിന് വെള്ളം ചേര്‍ത്ത് പകുതി വേവിച്ചെടുക്കുക.
ബാക്കി പകുതി തേങ്ങാപാലില്‍ കിടന്നു വേവണം .
എണ്ണ ചൂടാക്കി മസാല ചതച്ചത് മൂപ്പിച്ച ശേഷം മല്ലിപൊടി ചൂടാക്കുക. ഇനി പച്ചമുളക് വഴറ്റിയ ശേഷം സവാള ഇട്ടു വാട്ടുക. ഇനി കറിവേപ്പില ചേര്‍ത്ത് ഇളക്കിയ ശേഷം കാരറ്റും ഉരുളക്കിഴങ്ങും വേവിച്ചു വച്ചിരിക്കുന്ന ഗ്രീന്‍ പീസും ചേര്‍ത്തിളക്കി ഒരു ഗ്ലാസ്‌ വെള്ളവും രണ്ടാം പാലുംപാകത്തിനു ഉപ്പും ചേര്‍ത്ത് അടച്ചു വയ്ക്കുക.
വെള്ളം വറ്റി കുറുകി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഇളക്കി തിള വരുമ്പോള്‍ വാങ്ങുക.

Related

New 7772140427570946354

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item