കാബേജ് തോരന്‍

ആവശ്യമുള്ളവ  കാബേജ് - ഒന്നിന്റെ പകുതി (ചെറുതായി അരിഞ്ഞത്) സവാള -ഒരെണ്ണം ഇഞ്ചി- ഒരു ടീസ്പൂണ്‍ ചെറുതായി അരിഞ്ഞത് പച്ചമുളക്- മൂന്നെണ്ണം...

ആവശ്യമുള്ളവ 

  • കാബേജ് - ഒന്നിന്റെ പകുതി (ചെറുതായി അരിഞ്ഞത്)
  • സവാള -ഒരെണ്ണം
  • ഇഞ്ചി- ഒരു ടീസ്പൂണ്‍ ചെറുതായി അരിഞ്ഞത്
  • പച്ചമുളക്- മൂന്നെണ്ണം ചെറുതായി അരിഞ്ഞത്
  • തേങ്ങ ചിരവിയത്- അര കപ്പ്‌
  • കറിവേപ്പില
  • മല്ലിപ്പൊടി - അര ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍
  • ജീരകം - കാല്‍ ടീസ്പൂണ്‍
  • ഉഴുന്ന് പരിപ്പ്- കാല്‍ ടീസ്പൂണ്‍
  • കാരറ്റ് - ഒന്ന്
  • കടുക്‌ - അര ടീസ്പൂണ്‍
  • ഉണക്ക മുളക്- രണ്ടെണ്ണം
  • ഉപ്പ്
  • മല്ലിയില

തയ്യാര്‍ ചെയ്യുന്ന വിധം 


ഒരു ബൌളില്‍ കാബേജ്,സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, തേങ്ങ, അര ടീസ്പ്പൂന്‍ ജീരകം, ഉപ്പ്, അല്‍പ്പം വെളിച്ചെണ്ണ, മഞ്ഞള്‍പ്പൊടി,, ചേര്‍ത്ത് നന്നായി കൈ കൊണ്ട് മിക്സ് ചെയ്തു അഞ്ചു മിനിറ്റ്‌ നേരം വെക്കുക.

എണ്ണ ചൂടാക്കിയത്തിലേക്ക് കടുക് ഇടുക പൊട്ടിയ ശേഷം, ഉഴുന്ന്, ഉണക്ക മുളക് കറിവേപ്പില എന്നിവ ഇട്ട ശേഷം,പച്ചമുളക് അരിഞ്ഞത്, ഇഞ്ചി മിക്സ് ചെയ്തു വെച്ച കാബേജ് കൂട്ടും ചെറുതായി അരിഞ്ഞ കാരറ്റും ഇട്ട് നന്നായി ഇളക്കി എടുത്തു, ഒരു അഞ്ചു മിനിറ്റു നേരം ചെറു തീയില്‍ വേവിക്കുക. അവസാനം മല്ലിപ്പൊടി കൂടി ചേര്‍ത്ത് ഒന്ന് ഇളക്കി കൊടുക്കുക, അല്പം മല്ലിയില കൂടി അരിഞ്ഞിട്ടാല്‍ അടിപൊളി ടേസ്റ്റ് ആണ് . ഗ്യാസ്‌ ഓഫ്‌ ച്ചെയുക.കാബേജ് തോരന്‍ റെഡി.
  • കാബേജ് അധികം ഉടഞ്ഞു പോകാതെ നോക്കുക.
  • ഒരു ക്രിസ്പ്നെസ്സ് നല്ലതാണ്, ആരോഗ്യകരവും.
  • കാബേജിന്‍റെ മണം ഇഷ്ട്ടമാല്ലാത്തവര്‍ വേവിക്കുമ്പോള്‍ അല്‍പ്പം ഇഞ്ചി ചതച്ച്‌ ചേര്‍ത്താല്‍ മതി.
  • കാബേജ് അരിഞ്ഞതിനു ശേഷം അല്‍പ്പം മഞ്ഞള്‍ ചേര്‍ത്ത് തിരുമ്മി അതിന്‍റെ നീര് കളഞ്ഞാല്‍ അതിലടങ്ങിയിരിക്കുന്ന വിഷാംശം ഒരു പരിധിവരെ ഇല്ലാതാക്കാം.



Related

New 38259758504301508

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item