പൊട്ടെറ്റോ മട്ടന്‍ കട്‌ലറ്റ്

സ്‌നാക്‌സില്‍ കട്‌ലറ്റുകള്‍ക്ക് എപ്പോഴും മുഖ്യസ്ഥാനമുണ്ട്. ഇത് വെജിറ്റേറിയനായും നോണ്‍ വെജിറ്റേറിയനായും ഉണ്ടാക്കുകയും ചെയ്യാം. പൊട്ടെറ്റോ മ...

സ്‌നാക്‌സില്‍ കട്‌ലറ്റുകള്‍ക്ക് എപ്പോഴും മുഖ്യസ്ഥാനമുണ്ട്. ഇത് വെജിറ്റേറിയനായും നോണ്‍ വെജിറ്റേറിയനായും ഉണ്ടാക്കുകയും ചെയ്യാം.
പൊട്ടെറ്റോ മട്ടന്‍ കട്‌ലറ്റ് ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കൂ,

  • മട്ടന്‍ കീമ-200ഗ്രാം
  • സവാള-1
  • ഉരുളക്കിഴങ്ങ്-2
  • കോണ്‍ഫ്‌ളോര്‍-1 കപ്പ്
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിള്‍ സ്പൂണ്‍
  • പച്ചമുളക്-32
  • കുരുമുളകുപൊടി-അര ടീസ്പൂണ്‍
  • വിനെഗര്‍-1 ടേബിള്‍സ്പൂണ്‍
  • ഉപ്പ്
  • എണ്ണ
  • മല്ലിയില

ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് സവാള അരിഞ്ഞതു ചേര്‍ത്ത് നല്ലപോലെ വഴറ്റണം. പിന്നീട് മട്ടന്‍ കീമ ഇതിലേക്ക് ചേര്‍ത്തിളക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ചേര്‍ക്കണം. കുരുമുളകു പൊടി, ഉപ്പ്, ഗരം മസാല എന്നിവയും ചേര്‍ത്ത് ഇളക്കുക. ഇത് അടച്ചു വച്ചു വേവിയ്ക്കുക. വെന്ത് വെള്ളം വറ്റിക്കഴിയുമ്പോള്‍ മല്ലിയില ചേര്‍ത്തിളക്കുക.
ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞ് നല്ലപോലെ ഉടയ്ക്കുക. ഇത് വേവിച്ചു വച്ച മട്ടന്‍ മിശ്രിതത്തിലേക്കു ചേര്‍ത്തിളക്കാം. കോണ്‍ഫ്‌ളോര്‍ അല്‍പം വെള്ളത്തില്‍ കലര്‍ത്തി ഇതും ചേര്‍ത്തിളക്കുക. ഇതെല്ലാം ചേര്‍ത്തിളക്കുക. മിശ്രിതത്തില്‍ വെള്ളം അധികമാകാതിരിക്കാന്‍ ശ്രദ്ധിയ്ക്കണം.
ഒരു പാനില്‍ എണ്ണ തിളപ്പിച്ച് ഈ മിശ്രിതത്തില്‍ നിന്നും അല്‍പം വീതമെടുത്ത് കട്‌ലറ്റ് ആകൃതിയില്‍ പരത്തി വറുത്തെടുക്കണം.
കട്‌ലറ്റ് ചൂടോടെ സോസ് ചേര്‍ത്തു കഴിയ്ക്കാം.

Related

New 2641075979914357899

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item