തക്കാളി ചമ്മന്തി

ചേരുവ  തക്കാളി -1 സവാള- 2 എണ്ണം(ചെറുത്*) തേങ്ങ-1/2 കപ്പ് വറ്റല്* മുളക്- 2 ഉപ്പ്- ആവശ്യത്തിന് എണ്ണ- ആവശ്യത്തിന് പാകം ചെയ്യുന്ന വി...

ചേരുവ 

  1. തക്കാളി -1
  2. സവാള- 2 എണ്ണം(ചെറുത്*)
  3. തേങ്ങ-1/2 കപ്പ്
  4. വറ്റല്* മുളക്- 2
  5. ഉപ്പ്- ആവശ്യത്തിന്
  6. എണ്ണ- ആവശ്യത്തിന്


പാകം ചെയ്യുന്ന വിധം
സവാളയും തക്കാളിയും ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. പാന്‍ ചൂടാക്കി എണ്ണയും വറ്റല്* മുളകും ചേര്*ത്ത് മൂപ്പിച്ചതിനുശേഷം ആദ്യം അറിഞ്ഞു വച്ചിരിക്കുന്ന  സവാള ഉപ്പ് cherthu വഴറ്റുക. സവാള ബ്രൌണ്‍ നിറമായതിനുശേഷം തക്കാളി ചേര്‍ക്കുക. രണ്ടും സോഫ്റ്റ് ആകുന്നതുവരെ വഴറ്റുക. അതിനുശേഷം തേങ്ങ ചേര്‍ത്ത് നന്നായി ഇളക്കി വാങ്ങി വയ്ക്കുക. തണുത്തതിനുശേഷം മുളക്പൊടി ചേര്‍ത്ത്  ഈ മിശ്രിതം മിക്സിയിലിട്ട് വെള്ളം ചേര്‍ക്കാതെ കുഴമ്പ് രൂപത്തില്‍ അരച്ചെടുക്കുക. ദോശയ്ക്കും ഇഡ്ഡലിയ്ക്കും ഒപ്പം ഉപയോഗിക്കാവുന്നതാണ്.

Related

New 2988706028237410976

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item