കോഴി ചുട്ടത്‌

ആവശ്യമുള്ള സാധനങ്ങള്‍ കോഴി വൃത്തിയാക്കിയത്‌ - ഒരെണ്ണം മുഴുവനും മുളകുപൊടി - ഒരു ടേബിള്‍ സ്‌പൂണ്‍ മല്ലിപ്പൊടി - രണ്ട്‌ ടേബിള്‍ സ്‌പൂണ്‍ ...

ആവശ്യമുള്ള സാധനങ്ങള്‍

  1. കോഴി വൃത്തിയാക്കിയത്‌ - ഒരെണ്ണം മുഴുവനും
  2. മുളകുപൊടി - ഒരു ടേബിള്‍ സ്‌പൂണ്‍
  3. മല്ലിപ്പൊടി - രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
  4. കുരുമുളകുപൊടി - ഒരു ടീസ്‌പൂണ്‍
  5. തൈര്‌ - കാല്‍കപ്പ്‌
  6. ജാതിക്കാ പൊടിച്ചത്‌ - ഒരു ടീസ്‌പൂണ്‍
  7. മഞ്ഞള്‍പ്പൊടി - ഒരു ടീസ്‌പൂണ്‍
  8. ഇഞ്ചി, വെളുത്തുള്ളി അരച്ചത്‌ - ഒരു ടീസ്‌പൂണ്‍
  9. ഗരംമസാല - ഒരു ടീസ്‌പൂണ്‍

തയാറാക്കുന്നവിധം

ചേരുവകളെല്ലാം ഒരുമിച്ച്‌ കുഴച്ച്‌ അരപ്പ്‌ തയാറാക്കുക. കോഴിയില്‍ ഫോര്‍ക്കുവച്ച്‌ നന്നായി കുത്തുക. അരപ്പ്‌ കോഴിയില്‍ പുരട്ടി നാലുമണിക്കൂര്‍ (ഫ്രിഡ്‌ജില്‍) വയ്‌ക്കുക. ശേഷം വാട്ടിയ വാഴയിലയില്‍ കോഴി പൊതിയുക. ഇതുപോലെ വാഴയിലയില്‍ രണ്ടുമൂന്നു പ്രാവശ്യം പൊതിഞ്ഞശേഷം തീക്കനല്‍വച്ച്‌ മൂടി ചുട്ടെടുക്കുക. (വാഴയിലയുടെ ഞരമ്പ്‌ മാറ്റിവേണം ഉപയോഗിക്കാന്‍).

Related

New 1363631839316474075

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item