ഗീ റൈസ് | Ghee Rice

വേണ്ട ചേരുവകള്‍ ബസുമതി അരി വേവിച്ചത്- രണ്ടു കപ്പ് സവാള കനം കുറച്ച്‌ അരിഞ്ഞത്‌- ഒരു കപ്പ് കാരറ്റ് കനം കുറച്ച്‌ നീളത്തില്‍ അരിഞ്ഞത്‌- ഒരു ...

വേണ്ട ചേരുവകള്‍
ബസുമതി അരി വേവിച്ചത്- രണ്ടു കപ്പ്
സവാള കനം കുറച്ച്‌ അരിഞ്ഞത്‌- ഒരു കപ്പ്
കാരറ്റ് കനം കുറച്ച്‌ നീളത്തില്‍ അരിഞ്ഞത്‌- ഒരു കപ്പ്
മല്ലിയില- കുറച്ച്‌
ഉപ്പ്- പാകത്തിന്‌
നെയ്യ്‌-ആവശ്യത്തിനു
ഗ്രാമ്പൂ- നാലെണ്ണം
ഏലക്ക- രണ്ടെണ്ണം
കറുവപ്പട്ട- രണ്ടെണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- ഒരു സ്‌പൂണ്‍

അലങ്കരിക്കാനുള്ളവ
കശുവണ്ടി-പത്തെണ്ണം
കിസ് മിസ്‌ -പത്തെണ്ണം
സവാള കനം കുറച്ച്‌ നീളത്തില്‍ അരിഞ്ഞത്‌- ഒരെണ്ണം

ഉണ്ടാക്കുന്ന വിധം :




ബസുമതി അരി പാകത്തിന്‌ വേവിക്കുക. അരി വേവിക്കുന്ന വെള്ളം തിളക്കുമ്പോള്‍ തന്നെ ഗ്രാമ്പൂ, ഏലക്ക, കറുവപ്പട്ട, ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌, ഉപ്പ്  എന്നിവ കൂടി ചേര്‍ത്ത് വേവിക്കുക.
 ഒരു വലിയ നോണ്‍ സ്ടിക്കില്‍ നെയ്യ്‌ ഒഴിച്ചു ചൂടാക്കി കശുവണ്ടി, കിസ് മിസ്‌ സവാള എന്നിവ വറുത്തെടുത്തു മാറ്റി വെക്കുക. വീണ്ടും നെയ്യ്‌ ഒഴിച്ചു അരിഞ്ഞ സവാള, കാരറ്റ് എന്നിവ നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് വേവിച്ച ചോറിട്ടു ഇളക്കുക.  പാകത്തിന്‌ ഉപ്പ് ചേര്‍ക്കുക. രണ്ടു മിനിടിനു ശേഷം തീ കെടുത്താം. ഇതിനു മുകളില്‍ അല്‍പ്പം മല്ലിയില അറിഞ്ഞതും വറുത്തു മാറ്റി വെച്ചിരിക്കുന്നവയും ചേര്‍ത്ത് അലങ്കരിക്കാം.

Related

വെജിട്ടെരിയന്‍ വിഭവങ്ങള്‍ 673149772961985916

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item