ചെറുനാരങ്ങാ സാദം | നിമ്മക്കായ പുളിഹോര | നാരങ്ങാ ചോറ്

ചെറുനാരങ്ങാസാദം നമ്മളും ഉണ്ടാക്കാറുണ്ടെങ്കിലും ഒരു മറുനാടൻ വിഭവമാണ് ഇത്. തെലുങ്കരുടെ പ്രിയപ്പെട്ട ആഹാരമായ ഈ മഞ്ഞച്ചോറ് സകല വിശേഷാവസരങ്ങൾക്ക...

ചെറുനാരങ്ങാസാദം നമ്മളും ഉണ്ടാക്കാറുണ്ടെങ്കിലും ഒരു മറുനാടൻ വിഭവമാണ് ഇത്. തെലുങ്കരുടെ പ്രിയപ്പെട്ട ആഹാരമായ ഈ മഞ്ഞച്ചോറ് സകല വിശേഷാവസരങ്ങൾക്കും ഉണ്ടാക്കുന്നതു കൂടാതെ അമ്പലങ്ങളിൽ പ്രസാദമായും കൊടുക്കുന്ന വിശിഷ്ടവിഭവമാണ്! പൂജകളും വിശേഷാവസരങ്ങളും ഒഴിഞ്ഞൊരു ദിവസമില്ലാത്ത തെലുങ്കരുടെ വീടുകളിൽ അതുകൊണ്ടുതന്നെ നിമ്മക്കായ പുളിഹോര എന്ന ഈ വിഭവത്തിന് പ്രാധാന്യം എറെയാണ്.



ഇതിനാവശ്യമുള്ള സാധനങ്ങൾ:

ബസ്‌മതി അരി അല്ലെങ്കിൽ ഏതെങ്കിലും നല്ലയിനം പച്ചരി :- കാൽക്കിലോ
കടലപ്പരിപ്പ് :- രണ്ട് ടേബിൾസ്പൂൺ
ഉഴുന്നുപരിപ്പ് :- ഒരു ടേബിൾസ്പൂൺ
കപ്പലണ്ടി :- ഒരു പിടി. വേണമെങ്കിൽ കുറച്ചധികവും എടുക്കാം.
പച്ചമുളക് :- 5-6 എണ്ണം.
ചെറുനാരങ്ങ :- വലിപ്പവും പുളിപ്പും അനുസരിച്ച് രണ്ട് മുതൽ നാലെണ്ണം വരെയാകാം.
മഞ്ഞൾപ്പൊടി - ഒരു സ്പൂൺ നിറയെ
കായം‌പൊടി :- ഒരു നുള്ള്.
കടുക്, മുളക്, കറിവേപ്പില : - വറുത്തിടാൻ ആവശ്യത്തിന്.
എണ്ണ, ഉപ്പ് : - പാകത്തിന്. (മറ്റേതെങ്കിലും എണ്ണയായിരിക്കും വെളിച്ചെണ്ണയേക്കാൾ നല്ലത്. തെലുങ്കർ കപ്പലണ്ടി എണ്ണയാണ് ഉപയോഗിക്കുക).

ഉണ്ടാക്കുന്ന വിധം:



അരി ഒട്ടും കുഴഞ്ഞുപോകാതെ പാകത്തിന് വേവിച്ച് വാർത്തുവയ്ക്കുക. (വാർക്കുന്നതിന് തൊട്ടുമുൻപ് സ്വല്പം ഉപ്പു ചേത്തിളക്കിയാൽ കുഴയാതിരിക്കും).
കപ്പലണ്ടി വറുത്തു വയ്ക്കുക.

ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് കടുകും മുളകും കറിവേപ്പിലയും ഇട്ട് കടുകു പൊട്ടിയാൽ പച്ചമുളക് രണ്ടായി കീറിയതും കടലപ്പരിപ്പും ഉഴുന്നുപരിപ്പും ചേർത്ത് മൂപ്പിക്കുക. അതിനുശേഷം വറുത്തുവച്ചിരിക്കുന്ന കപ്പലണ്ടി ചേർത്ത് ഇളക്കുക. തീ എറ്റവും കുറച്ചതിനുശേഷം മഞ്ഞൾപ്പൊടിയും ഒരു നുള്ള് കായവും ചേർത്ത് നന്നായി ഇളക്കി വാങ്ങിവയ്ക്കുക (മഞ്ഞൾ‍പ്പൊടി കരിഞ്ഞുപോകരുത്, എന്നാൽ പച്ചമണം മാറുകയും വേണം). തയ്യാറാക്കി വച്ചിരിക്കുന്ന ചോറ് ഇതിലേക്കിട്ടശേഷം ആവശ്യത്തിന് ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കുക(ചെറുനാരങ്ങയുടെ കുരു മാറ്റിക്കളയണം). പാകത്തിന് ഉപ്പും ചേർത്ത് എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിക്കുക.നിമ്മക്കായ പുളിഹോര റെഡി.



പപ്പടവും അച്ചാറും കൂട്ടി കഴിയ്ക്കാം. എത്രനേരം വേണമെങ്കിലും കേടാകാതെ ഇരിക്കുന്ന ഈ സാദം യാത്രകളിൽ കരുതാൻ പറ്റിയതാണ്.


Related

ചോറ് വിഭവങ്ങള്‍ 7184283929523559882

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item