ചായ
തേയിലയുപയോഗിച്ച് തയാറാക്കുന്ന ഒരു തരം പാനിയമാണ് ചായ. വെള്ളം തിളപ്പിച്ച് തേയിലപ്പൊടിയും ആവശ്യമെങ്കിൽ പാലും പഞ്ചസാരയും സുഗന്ധദ്രവ്യങ്ങളും ച...
https://adukkalakkaran.blogspot.com/2013/06/blog-post_4280.html
തേയിലയുപയോഗിച്ച് തയാറാക്കുന്ന ഒരു തരം പാനിയമാണ് ചായ. വെള്ളം തിളപ്പിച്ച് തേയിലപ്പൊടിയും ആവശ്യമെങ്കിൽ പാലും പഞ്ചസാരയും സുഗന്ധദ്രവ്യങ്ങളും ചേർത്തും ചായ തയാറാക്കാം. ചൈനയിലാണ് ചായയുടെ ഉത്ഭവമെന്ന് പൊതുവേ വിശ്വസിക്കപ്പെടുന്നു. മിക്കവാറും ഏഷ്യൻ ഭാഷകളിൽ ചായ് എന്നാണ് ചായയെ വിളിക്കുന്നത്. ചാ (茶) എന്ന ചൈനീസ് വാക്കിൽ നിന്നാണ് ഈ പേരിന്റെ ഉൽഭവം. ലോകത്ത് ഏറ്റവും കൂടുതൽ കഴിക്കുന്ന പാനീയമാണ് ചായ. ലോകത്തിൽ ഏറ്റവും അധികം തേയില ഉദ്പാദിപ്പിക്കുന്ന രാജ്യം ചൈനയാണ്.
ഇനി ചായ എന്ന് പറയുമ്പോള്‍ അതും പല രീതിയില്‍ ഉണ്ട്.
കട്ടന്‍ ചായ
പാല്‍ ചായ
എന്നിവയാണ് ഇതില്‍ രണ്ടുതരം.ഇതിനും ഉപ വിഭാഗങ്ങള്‍ പലതും ഉണ്ട്.
നാരങ്ങ ചേര്‍ത്ത കട്ടന്‍ ചായ
ഇഞ്ചി ചേര്‍ത്ത കട്ടന്‍ ചായ
കടുപ്പം കൂടിയതും,കുറഞ്ഞതും.അങ്ങനെ പല തരം ചായകള്‍ മസാല ചായ, ഹെര്‍ബല്‍ ചായ ഇവയൊക്കെ നൂതന ചായകള്‍. സമൂഹത്തിന്‍റെയും ചായയുടെയും.
പലരും ആദ്യം കട്ടന്‍ ചായ തിളപ്പിച്ച് അതിലേക്കു തിളപ്പിച്ച് വെച്ചിരിക്കുന്ന പാല്‍ ചേര്‍ത്താണ് ചായ ഉണ്ടാക്കുന്നത്.മറ്റു ചിലര്‍ പാലും വെള്ളവും ഒരുമിച്ചു ചേര്ത്ത് തിളപ്പിച്ച് ചായ ഉണ്ടാക്കുന്നു.ഇതിലും ഉണ്ട് വൈവിധ്യങ്ങള്‍.
തുല്ല്യ അളവില്‍ പാലും വെള്ളവും ചേര്‍ത്തോ.അല്ലെങ്കില്‍ പാലിന്റെപ ഇരട്ടി അളവില്‍ വെള്ളം ചേര്‍ത്തോ തിളക്കുമ്പോള്‍ അതിലേക്കു പൊടി ഇട്ടു ഒന്ന് തിള വരുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങി അരിച്ചു പഞ്ചസാര ചേര്‍ത്തോ ചെര്‍ക്കാതെയോ ചായ ഉണ്ടാക്കുന്നവര്‍ ഒരു വിഭാഗം.
മറ്റു കൂട്ടര്‍ ഒരു പാത്രത്തില്‍ പൊടിയും,പഞ്ചസാരയും ഇട്ടു വെച്ച ശേഷം തിളപ്പിച്ച പാലും വെള്ളം അതിലേക്കു ഒഴിച്ച് രണ്ടു മിനിറ്റ് വെച്ച ശേഷം ഇളക്കി അരിച്ചു ചായ ഉണ്ടാക്കുന്നു.ഇതേ രീതിയില്‍ ചായ ഉണ്ടാക്കുമ്പോള്‍ വീട്ടിലെ മറ്റു കുടുംബാങ്ങള്ക്ക് കാപ്പിയോ,ഹോര്ലികക്ക്സോ മറ്റോ ഈ കൂട്ടത്തില്‍ തന്നെ ഒരുമിച്ചു എളുപ്പത്തില്‍ ഉണ്ടാക്കാം.
കാപ്പി :
കരിപ്പെട്ടിയും കുരുമുളകുപൊടിയും ചുക്കുപൊടിയും വറുത്തു പൊടിച്ച കാപ്പിക്കുരുവില്‍ നിന്നുമുള്ള പൊടിയും ചേര്‍ത്ത് പഴയ കാലത്ത് ഉണ്ടാക്കിയിരുന്ന കാപ്പിയുടെ ഗുണമൊന്നും ഇപ്പോഴത്തെ ഇന്സ്റ്റ്ന്റ് കൊഫ്ഫികള്ക്ക് കിട്ടില്ല എന്നിരിക്കലും നാടോടുമ്പോള്‍ നടുവേ ഓടുക. മേല്‍പ്പറഞ്ഞ രീതിയിലെല്ലാം കാപ്പിയും ഉണ്ടാക്കാം എങ്കിലും കാപ്പിപ്പൊടി ഉപയോഗിക്കുന്നു എങ്കില്‍ അരിക്കേണ്ട ആവശ്യമില്ല...ഇന്സ്റ്റ ന്റ് കാപ്പികള്ക്ക് പഞ്ചസാര ചേര്‍ത്ത് തിളപ്പിച്ച പാലും വെള്ളത്തിലേക്ക് പൊടി ഇട്ടു ഒരു സ്പൂണ്‍ കൊണ്ട് ഇളക്കി ഉപയോഗിക്കാം.

