ചെമ്മീന്‍ ബിരിയാണി

ചെമ്മീന്‍ അര കിലോ അരി അര കിലോ സവാള അര കിലോ കിസ്മിസ്, അണ്ടിപ്പരിപ്പ് 25 ഗ്രാം വീതം നെയ്യ് 250 ഗ്രാം തക്കാളി 300 ഗ്രാം പച്ചമുളക് 15 എ...

ചെമ്മീന്‍ അര കിലോ
അരി അര കിലോ
സവാള അര കിലോ
കിസ്മിസ്, അണ്ടിപ്പരിപ്പ് 25 ഗ്രാം വീതം
നെയ്യ് 250 ഗ്രാം
തക്കാളി 300 ഗ്രാം
പച്ചമുളക് 15 എണ്ണം
പുതിന, മല്ലിയില, കറിവേപ്പില ഓരോ തണ്ടുവീതം
മഞ്ഞള്‍പ്പൊടി, ഗരം മസാലപ്പൊടി ഒരു ടീസ്​പൂണ്‍ വീതം
ഇഞ്ചി ഒരു വലിയ കഷണം
വെളുത്തുള്ളി ഒരു വലിയ തുടം
പെരുംജീരകപ്പൊടി ഒരു ടീസ്​പൂണ്‍

കഴുകി വൃത്തിയാക്കിയ ചെമ്മീന്‍ മഞ്ഞള്‍പ്പൊടി, ഉപ്പ്, ഗരംമസാല, പെരുംജീരകപ്പൊടി എന്നിവ പുരട്ടി വേവിക്കുക. തക്കാളി അരിഞ്ഞതും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ചേര്‍ക്കണം. വെള്ളം വറ്റിയാല്‍ മല്ലിയിലയും കറിവേപ്പിലയും പുതിനയും ചേര്‍ത്ത് ഇളക്കിവാങ്ങുക.
സവാള നേരിയതായി നുറുക്കിയത് നെയ്യില്‍ വറുത്തെടുക്കുക. കുറച്ച് വറുത്ത സവാള ചെമ്മീന്‍ വരട്ടിവെച്ചതിലേക്ക് ചേര്‍ക്കണം. ബാക്കി സവാളയിലേക്ക് ബിരിയാണി അരി നല്ല നിറം വരുംവരെ വറുക്കുക. ഇതിലേക്ക് മുക്കാല്‍ ലിറ്റര്‍ തിളപ്പിച്ച വെള്ളം ഒഴിച്ച് നന്നായി അടച്ചുവെക്കുക. മൂന്നുപ്രാവശ്യം ഇളക്കിയാല്‍ മതി. ഗരം മസാലയും മല്ലിയിലയും ചേര്‍ത്തിളക്കണം. വലിയ ബിരിയാണിപ്പാത്രത്തില്‍ ആദ്യം ഒരു ലെയര്‍ ചോറ് ഇടുക. മീതെ ചെമ്മീന്‍ വറ്റിച്ചതും മസാലകളും ഒരു ലെയറായി വിതറുക. ഇത് മൂന്ന് ലെയര്‍ ആവര്‍ത്തിക്കുക. നേരിയ തീയില്‍ ബിരിയാണി കുറച്ചുനേരം അടച്ചുവെച്ച് വാങ്ങാം.

Related

ബിരിയാണി /റൈസ് വിഭവങ്ങള്‍ 5091228976855434604

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item