വെജിറ്റബിള്‍ ബിരിയാണി

ആവശ്യമുള്ള സാധനങ്ങള്‍: 1. ബിരിയാണി അരി - 2 കപ്പ് 2. ബീന്‍സ്, മുട്ടക്കൂസ്, പച്ചപ്പട്ടാണി, സവോള, ഉരുളക്കിഴങ്ങ്, കാരറ്റ്, ഉള്ളി ഇവ - 100 ...


ആവശ്യമുള്ള സാധനങ്ങള്‍:

1. ബിരിയാണി അരി - 2 കപ്പ്
2. ബീന്‍സ്, മുട്ടക്കൂസ്, പച്ചപ്പട്ടാണി,
സവോള, ഉരുളക്കിഴങ്ങ്, കാരറ്റ്,ഉള്ളി ഇവ - 100 ഗ്രാം
3. കറിവേപ്പില - 50 ഗ്രാം
4. പച്ചമുളക് - 7 എണ്ണം
5. റൊട്ടി - ഒരെണ്ണം
6. നെയ്യ് - 150 ഗ്രാം
7. മസാലപ്പൊടി - 100 ഗ്രാം
8. അണ്ടി പരിപ്പ് - 100 ''
9. കിസ്മസ്സ് - 100 ''
10. ഗ്രാമ്പൂ - 50 ''
11. ഏലക്കായ്
12. ഉപ്പ്, മഞ്ഞപ്പൊടി ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
ബിരിയാണി അരി കഴുകി വൃത്തിയാക്കി എടുത്ത് ചോറാക്കുക. രണ്ടില്‍ പറയുന്ന പച്ചക്കറികളും പച്ചമുളകും ചെറുകഷണങ്ങളാക്കി ആവിയില്‍ വേവിച്ചെടുക്കുക. ഓരോന്നും പ്രത്യേകം പ്രത്യേകമായി വേവിച്ചാല്‍ നല്ലത്. റൊട്ടി ചെറിയ കഷണങ്ങളാക്കി അതില്‍ നെയ് പുരട്ടുക. മസാപ്പൊടി നെയ്യില്‍ വറുത്ത് ഇടിച്ചു പൊടിച്ചെടുക്കുക.

ഒരു ഉരുളി എടുത്ത് അടുപ്പത്ത് വെച്ച് നെയ് പുരട്ടിയ ശേഷം വേവിച്ചു വച്ച പച്ചക്കറികള്‍ കുറെ എടുത്ത് പരത്തി ഇടുക. അതിനു മുകളിലായി ഒരു ഇഞ്ച് കനത്തിന് ചോറ് പരത്തി ഇടുക. മസാലപ്പൊടിയും നെയ് തേച്ചു വെച്ച റൊട്ടി കഷണങ്ങള്‍ ഇവ കുറച്ച് പരത്തി ഇടുക. ഇങ്ങനെ 5 തവണ പച്ചക്കറി, ചോറ്, മസാലപൊടി, റൊട്ടി തേച്ചത് ഇവ പരത്തി ഇട്ടശേഷം ആവിപോകാതെ ഇരിക്കാന്‍ അടപ്പുകൊണ്ട് അടച്ച് 15 മിനിറ്റു വക്കുക. 15 മിനിറ്റ് അടുപ്പത്ത് ഇരിക്കുമ്പോള്‍ നല്ല മണം വരും. ഉരുളി ഇറക്കി വെച്ച് ബാക്കി നെയ്യ് ഒഴിച്ച് കറിവേപ്പിലയും ഇട്ട് നന്നായി ഇളക്കുക. അണ്ടിപരിപ്പ്, കിസ്മസ് ഇവ നെയ്യില്‍ വറുത്തശേഷം ചേര്‍ക്കുക. ഗ്രാമ്പൂവും ഏലക്കായ് പൊടിച്ചതും ചേര്‍ക്കുക. ഇവയെല്ലാം ചേര്‍ത്ത് വീണ്ടും ഇറക്കി 15 മിനിറ്റ് പാത്രം അടച്ചുവെച്ചശേഷം എടുത്ത് ഉപയോഗിക്കാം. പര്‍പ്പടകം, അച്ചാര്‍, ഉള്ളി സാലഡ് ഇവ കൂട്ടുകറികളാക്കാം.

Related

ബിരിയാണി /റൈസ് വിഭവങ്ങള്‍ 3733678572752659410

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item