ചെമ്മീന്‍ പുട്ട്

ആവശ്യമുള്ള സാധനങ്ങള്‍ : വറുത്ത അരിപ്പൊടി - ഒരു കപ്പ്‌ തേങ്ങ - ഒരു മുറി ഉപ്പ് - പാകത്തിന് വെള്ളം - പൊടി നനക്കാന്‍ ആവശ്യത്തിന് വൃത്തിയാ...

ആവശ്യമുള്ള സാധനങ്ങള്‍ :

വറുത്ത അരിപ്പൊടി - ഒരു കപ്പ്‌
തേങ്ങ - ഒരു മുറി
ഉപ്പ് - പാകത്തിന്
വെള്ളം - പൊടി നനക്കാന്‍ ആവശ്യത്തിന്
വൃത്തിയാക്കിയ ചെമ്മീന്‍ - അര കപ്പ്‌
സവാള - ഒന്ന്
തക്കാളി  - ഒന്ന്
വെളുത്തുള്ളി - മൂന്നോ നാലോ അല്ലി
ഇഞ്ചി - ഒരിഞ്ചു നീളത്തില്‍
പച്ചമുളക് - ഒന്ന്
മഞ്ഞള്‍പ്പൊടി - കാല്‍ ടീ സ്പൂണ്‍
മുളകുപൊടി - അര ടീസ്പൂണ്‍ (എരിവിനനുസരിച്ചു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
ഗരം മസാല - അര ടീ സ്പൂണ്‍
ഉപ്പ് - പാകത്തിന്
മല്ലിയില, കറിവേപ്പില - കുറച്ച്
എണ്ണ - രണ്ട് ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം :

അരിപ്പൊടി തേങ്ങയും ഉപ്പും വെള്ളവും ചേര്‍ത്ത് പുട്ടിനു നനക്കുന്നത് പോലെ നനച്ചു വെക്കുക. അര മണിക്കൂര്‍ കഴിഞ്ഞു ഒന്നുകൂടി നന്നായി തിരുമ്മി യോജിപ്പിച്ചാല്‍ നല്ല മയവും സ്വാദും ഉണ്ടാവും. അതുകൊണ്ട് പൊടി നനച്ചു വെച്ചിട്ട് ചെമ്മീന്‍ തയ്യാറാക്കിയാല്‍ മതി.

സവാള, പച്ചമുളക്, വെളുത്തുള്ളി , ഇഞ്ചി, തക്കാളി എന്നിവ പൊടിയായി അരിഞ്ഞെടുക്കുക. ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടാകുമ്പോള്‍ എണ്ണയൊഴിക്കുക . ചൂടായ  എണ്ണയില്‍ അരിഞ്ഞു വച്ചിരിക്കുന്നവ ചേര്‍ത്ത് വഴന്നു വരുമ്പോള്‍ മസാലപ്പൊടികള്‍ ചേര്‍ത്ത് നന്നായി മൂപ്പിക്കുക. ശേഷം ചെമ്മീനും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് , മൂടി വെച്ച് വേവിക്കുക. ചെമ്മീന്‍ വെന്തു കഴിയുമ്പോള്‍ മൂടി തുറന്നു വച്ച് വെള്ളം വറ്റിച്ചെടുക്കുക .  മല്ലിയിലയും കറിവേപ്പിലയും ചേര്‍ത്ത് അല്‍പ്പസമയം അടച്ചു വെക്കുക.

ഇനി പുട്ടുകുറ്റിയില്‍ നനച്ചു വെച്ചിരിക്കുന്ന അരിപ്പൊടി ഇടുക. പുട്ടിനു പീര പോലെ എന്ന പ്രയോഗം മാറ്റി , പുട്ടിനു ചെമ്മീന്‍ പോലെ എന്നാക്കിക്കോളൂ... എന്നിട്ട് ആവി കേറ്റി എടുത്തോളൂ, വേറെ കറിയൊന്നും വേണ്ട ഈ പുട്ടിന്...!

പി.എസ് : ഇത് ഓരോരുത്തരുടെയും മനോധര്‍മമനുസരിച്ച് പല വിഭവങ്ങള്‍ കൊണ്ടും പരീക്ഷിക്കാം സാധാരണയായി ചെമ്മീന്‍ , മുട്ട, ചിക്കന്‍ , പലതരം പച്ചക്കറികള്‍ , പപ്പടം അങ്ങിനെ പലരീതിയിലും ഉണ്ടാക്കാം. 

Related

പുട്ട് വിഭവങ്ങള്‍ 1056630993609604563

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item