ഫിഷ്‌ മോളി

മീന്‍ :- അര കിലോ മഞ്ഞള്‍ പൊടി :- ഒരു സ്പൂണ്‍ കുരുമുളക് പൊടി :- അര സ്പൂണ്‍ നാരങ്ങാനീര് :- ഒരു സ്പൂണ്‍ ഉപ്പു പാകത്തിന് മീനില്‍ ഇവ പുരട്...

മീന്‍ :- അര കിലോ
മഞ്ഞള്‍ പൊടി :- ഒരു സ്പൂണ്‍
കുരുമുളക് പൊടി :- അര സ്പൂണ്‍
നാരങ്ങാനീര് :- ഒരു സ്പൂണ്‍
ഉപ്പു പാകത്തിന്

മീനില്‍ ഇവ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക .

സവാള :- രണ്ടു :- നീളത്തില്‍ അരിഞ്ഞത്
ഇഞ്ചി :- അരിഞ്ഞത് :- മൂന്നു സ്പൂണ്‍
വെളുത്തുള്ളിയ രിഞ്ഞത് :- ഒരു തുടം
പച്ച മുളക് :- മൂന്നെണ്ണം :- നീളത്തില്‍ അരിഞ്ഞത്
തക്കാളി :- ഒരു വലുത് :- നീളത്തില്‍ അരിഞ്ഞത്
ഏലയ്ക്ക :- ഒന്നിന്റെ പകുതി
കറുവാപട്ട :- ഒരു ചെറിയ കഷ്ണം
തേങ്ങാപാല്‍ :- രണ്ടാംപാല്‍ :- ഒന്നര കപ്പ്‌
ഒന്നാം പാല്‍ : അരകപ്പ്‌
എണ്ണ :- ഒരു സ്പൂണ്‍
കറിവേപ്പില :- രണ്ടു തണ്ട്

ഉണ്ടാക്കുന്ന വിധം :



എണ്ണ ചൂടാക്കി കറിവേപ്പില ഒന്ന് വാട്ടുക.
ഇനി ഏലയ്ക്കായും കറുവാപട്ടയും മൂപ്പിച്ച ശേഷം ഇഞ്ചീം പച്ചമുളകും വെളുത്തുള്ളീം വാട്ടുക. മീന്‍ ചെറുതായി ഒന്ന് വറുക്കുക. ഒരു രണ്ടു മിനുട്ട് മതി .
ഇനി ഇതില്‍ പൊടികള്‍ ചേര്‍ത്ത് ഇളക്കിയ ശേഷം സവാള ചേര്‍ക്കുക.
നന്നായി ഒന്ന് ഇളക്കിയ ശേഷം രണ്ടാം പാല്‍ ഒഴിച്ചു മൂടി വച്ചു തിളപ്പിക്കുക.
വറ്റി വരുമ്പോള്‍ തക്കാളി ചേര്‍ത്തിളക്കി ഒന്നാം പാല്‍ ചേര്‍ക്കുക. പാകത്തിന് ഉപ്പും ചേര്‍ത്ത് ചൂടാകുമ്പോള്‍ വാങ്ങുക.

Related

മീന്‍ വിഭവങ്ങള്‍ 7775561501133722451

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item