ഫ്രൂട്ട് സാന്‍വിച്ച്

ബ്രെഡ് കഷ്ണങ്ങള്‍-6  പഴം-2 പോംഗ്രനേറ്റ് സീഡ്-2 ടീസ്പൂണ്‍ ആപ്പിള്‍-1 സ്‌ട്രോബെറി-4  പൈനാപ്പിള്‍ ജാം-അര കപ്പ്  കുരുമുളകുപൊടി-1 ടീസ്പൂണ...



ബ്രെഡ് കഷ്ണങ്ങള്‍-6 
പഴം-2
പോംഗ്രനേറ്റ് സീഡ്-2 ടീസ്പൂണ്‍ആപ്പിള്‍-1
സ്‌ട്രോബെറി-4 
പൈനാപ്പിള്‍ ജാം-അര കപ്പ് 
കുരുമുളകുപൊടി-1 ടീസ്പൂണ്‍ 
ബട്ടര്‍-അരക്കപ്പ് 
ചാട്ട് മസാല-1 ടീസ്പൂണ്‍



തയ്യാറാക്കുന്ന വിധം

ബ്രെഡിന്റെ ബ്രൗണ്‍ നിറത്തിലുള്ള അരിക് നീക്കുക. പകുതി ബ്രെഡുകളുടെ ഒരു വശത്ത് നെയ്യും മറ്റുള്ളവയുടെ ഒരു വശത്ത് പൈനാപ്പിള്‍ ജാമും തേക്കുക. പഴങ്ങള്‍ ചെറിയ കഷ്ണങ്ങളായി മുറിയ്ക്കുക. ഇവ കൂട്ടിക്കലര്‍ത്തി ഇതില്‍ നിന്ന് അല്‍പം ബ്രെഡിന്റെ ഒരു ഭാഗത്തു വയ്ക്കുക. അല്‍പം ചാട്ട് മസാല, കുരുമുളകുപൊടി എന്നിവ ഇതിന് മീതേ വിതറുക. ഇതിന് മുകളില്‍ പൈനാപ്പിള്‍ ജാം പുരട്ടിയ ഭാഗമുള്ള ബ്രെഡ് വയ്ക്കുക. ഫ്രൂട്ട് ബ്രെഡ് തയ്യാര്‍. മേമ്പൊടി ഈ ബ്രെഡ് ഗ്രില്‍ ചെയ്ത് കഴിയ്ക്കുന്നതിനേക്കാള്‍ ഫ്രഷ് ആയി കഴിയ്ക്കുന്നതു തന്നെയാണ് നല്ലത്. ഗ്രില്‍ ചെയ്താല്‍ പഴങ്ങളുടെ രുചിയില്‍ വ്യത്യാസം വരും.

Related

സാന്‍വിച്ചുകള്‍ 1975475767914592755

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item