മീന്‍ കറി

കഷ്ണങ്ങളാക്കിയ മീന്‍ രണ്ട് കിലോ. ( നെയ്മീന്‍ , അയല , ചാള , കരിമീന്‍ , വറ്റ തുടങ്ങിയ ഇനം മീനുകള്‍  ഉപയോഗിക്കാം ) ഒരു മുഴുവന്‍ തേങ്ങയുടെ ത...


കഷ്ണങ്ങളാക്കിയ മീന്‍ രണ്ട് കിലോ.
(
നെയ്മീന്‍ , അയല , ചാള , കരിമീന്‍ , വറ്റ തുടങ്ങിയ ഇനം മീനുകള്‍ ഉപയോഗിക്കാം)

ഒരു മുഴുവന്‍ തേങ്ങയുടെ തേങ്ങാപ്പാല്‍.
ചെറിയ ഉള്ളി പത്തെണ്ണം ചെറുതായി അരിഞ്ഞത്.
വെളുത്തുള്ളി പന്ത്രണ്ടല്ലി അരിഞ്ഞത്.
ഒരു വലിയ കഷ്ണം ഇഞ്ചി ചതച്ചത്.
പച്ചമുളക് എട്ടെണ്ണം.
മീഡിയം പുളിയുള്ള പച്ച മാങ്ങ ഒന്ന് നീളത്തില്‍ മുറിച്ചത്.
കറിവേപ്പില , വെളിച്ചെണ്ണ ആവശ്യാനുസരണം
മുളക്പൊടി , മല്ലിപ്പൊടി , മഞ്ഞള്‍പ്പൊടി , ഉപ്പ്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ ആറ് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേയ്ക്ക് ചെറിയുള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് നെടുകെ കീറിയത്, കറിവേപ്പില , എന്നിവ ഇട്ട് നന്നായി വഴറ്റുക. അതിലേയ്ക്ക് അഞ്ച് ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടി, ഒന്നരടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി, മൂന്ന് ടേബിള്‍ സ്പൂണ്‍ മുളക്പൊടി (കാശ്മീരി ചില്ലിയും , സാധാരണ ചില്ലിയും സമാസമം ചേര്‍ത്ത് പൊടിച്ചത്) ആവശ്യത്തിന്ഉപ്പ് എന്നിവ ചേര്‍ക്കുക. ആ മസാലയിലേയ്ക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് അടച്ച് വയ്ക്കണം. വെള്ളം തിളച്ച് വരുമ്പോള്‍ അതിലേയ്ക്ക്മുറിച്ച് വച്ചിരിക്കുന്ന അധികം പുളിയില്ലാത്ത മാങ്ങ ഇടുക. കട്ടിയുള്ള മീന്‍ ആണെങ്കില്‍ പുളി കുറച്ച് കൂടി അധികമുള്ള മാങ്ങ എടുക്കാം. കറി നന്നായി തിളയ്ക്കുമ്പോള്‍ അതിലേയ്ക്ക് മീന്‍ ചേര്‍ക്കാം. അവശ്യത്തിന് ഉപ്പ് ചേര്‍ത്ത് അടച്ച് വെച്ച് വേവിക്കുക. മീന്‍ അധികം വെന്താല്‍ രുചി കുറയും. അതിനാല്‍ വേവ് പാകമാകുമ്പോള്‍ അതിലേയ്ക്ക്തയ്യാറാക്കി വച്ചിരിക്കുന്ന തേങ്ങാപ്പാല്‍ ചേര്‍ക്കുക. തേങ്ങാപ്പാല്‍ തിളയ്ക്കണ്ട , ചെറിയ കുമിളകള്‍ വരാന്‍ തുടങ്ങിയാല്‍ അടുപ്പില്‍ നിന്നും മാറ്റി വയ്ക്കാം, സൂപ്പ്കറി റെഡി . രുചിച്ച് നോക്കി തന്നെ സ്വാദ് ബോധ്യപ്പെടുക. ചോറിന് കൂടെ കഴിക്കാന്‍ ഈ മീന്‍ കറി അടിപൊളിയാണ്.

Related

മീന്‍ വിഭവങ്ങള്‍ 8677858088780272881

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item