കപ്പ പുഴുങ്ങിയത്

ചേരുവകള്‍ കപ്പ – 1 കിലോ പച്ചമുളക് – 2 എണ്ണം ചെറിയ ഉള്ളി – 2 എണ്ണം തേങ്ങാ – 3 ടേബിള്‍സ്പൂണ്‍ ജീരകം – 1 ടീസ്പൂണ്‍ വെളുത്തുള്ളി – 2 അല്ലി മ...

ചേരുവകള്‍
കപ്പ – 1 കിലോ
പച്ചമുളക് – 2 എണ്ണം
ചെറിയ ഉള്ളി – 2 എണ്ണം
തേങ്ങാ – 3 ടേബിള്‍സ്പൂണ്‍
ജീരകം – 1 ടീസ്പൂണ്‍
വെളുത്തുള്ളി – 2 അല്ലി
മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
കറിവേപ്പില – 1 തണ്ട്
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
കപ്പ വൃത്തിയാക്കി ഒരിഞ്ചു കഷ്ണങ്ങള്‍ ആയി നുറുക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് വേകുവാന്‍ വയ്ക്കുക. വേകാറാകുമ്പോള്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് ഇളക്കുക. പാകത്തിന് വെന്തു കഴിയുമ്പോള്‍ വെള്ളം വാര്‍ന്നു കളയുക. പച്ചമുളക്, ചെറിയ ഉള്ളി, ജീരകം, വെളുത്തുള്ളി എന്നിവ മിക്സിയില്‍ നല്ലവണ്ണം അരയ്ക്കുക. ഇതിലേക്ക് തേങ്ങാ ചേര്‍ത്ത് ഒന്ന് ചതച്ചു എടുക്കുക. ഈ അരപ്പും, കറിവേപ്പിലയും കൂടി വെന്ത കപ്പയിലേക്ക് ചേര്‍ത്ത് നല്ലവണ്ണം ഇളക്കുക. പാത്രം മൂടി വച്ച് രണ്ടു മിനുട്ട് ചെറുതീയില്‍ വേവിക്കുക. കപ്പ റെഡി.

Related

കപ്പ വിഭവങ്ങള്‍ 574416144742427589

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item