മുട്ട കറി

വേണ്ട സാധനങ്ങള്‍   1) മുട്ട - ആറു എണ്ണം  2) മുട്ട മസാല - മൂന്ന് ടേബിള്‍ സ്പൂണ്‍  3) ഉള്ളി - മൂന്നെന്നും ( ഇടത്തരം) 4) തക്കാളി - ഒരെണ്ണം( ...

വേണ്ട സാധനങ്ങള്‍ 
1) മുട്ട - ആറു എണ്ണം 
2) മുട്ട മസാല - മൂന്ന് ടേബിള്‍ സ്പൂണ്‍ 
3) ഉള്ളി - മൂന്നെന്നും ( ഇടത്തരം)
4) തക്കാളി - ഒരെണ്ണം( വലുത്)
5) ഇഞ്ചി - ഒരിഞ്ചു നീളത്തില്‍ ( രണ്ട് ടേബിള്‍ സ്പൂണ്‍ )
6) എണ്ണ - രണ്ട് ടേബിള്‍ സ്പൂണ്‍
7) പച്ചമുളക്- രണ്ടെണ്ണം  കറിവേപ്പില - രണ്ട് തണ്ട്
9) ഉപ്പു - ആവശ്യത്തിനു

തയ്യാറാക്കുന്ന രീതി



മുട്ട വെള്ളത്തിലിട്ടു നന്നായി പുഴുങ്ങിയെടുത്തു തൊലികളഞ്ഞ് രണ്ടായി കട്ട്‌ ചെയ്യുക. ഉള്ളി , ഇഞ്ചി, തക്കാളി എന്നിവ അരിഞ്ഞു വയ്ക്കുക. ഒരു പാനില്‍ കുറച്ചു എണ്ണ ഒഴിച്ച് ചൂടാക്കി അതില്‍ ഉള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ ഇട്ടു വഴറ്റുക. ഇതില്‍ മസാല പൊടിയിട്ടു നന്നായി ഫ്രൈ ചെയ്യുക .ഫ്രൈ ആയതിനുശേഷം തക്കാളി, ഉപ്പു എന്നിവ ഇട്ടു ഇളക്കി അതില്‍ ഒരു കപ്പ്‌ വെള്ളം ഒഴിക്കുക. ഉള്ളി വേവുന്നത്‌ വരെ കുക്ക് ചെയ്യുക .ഗ്രാവി കട്ടിയുള്ളതവുമ്പോള്‍ രണ്ടായി കീറിയ പച്ചമുളക് ഇട്ടു കൊടുക്കുക. ഒരു പ്ലേറ്റില്‍ കുറച്ചു ഗ്രേവി എടുതുതതിനുശേഷം അതിനുമുകളില്‍ കട്ട്‌ ചെയ്ത മുട്ട വച്ച് വീണ്ടും ഗ്രേവി മുകളില്‍ ഒഴിക്കുക . ചൂടോടെ ഉപയോഗിക്കുക.

Related

മുട്ട വിഭവങ്ങള്‍ 5655528095750216689

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item