ചെമ്മീന്‍ | കൊഞ്ച് ഫ്രൈ

ആവശ്യമുള്ളവ  1. ചെമ്മീന്‍ - അര കിലോ   2. സവാള -രണ്ടെണ്ണം   3. പച്ചമുളക് -നാലെണ്ണം   4. തക്കാളി -രണ്ടെണ്ണം  5. ഇഞ്ചി ,വെളുത്തുള്ളി പേസ്റ്...

ആവശ്യമുള്ളവ 

1. ചെമ്മീന്‍ - അര കിലോ
 
2. സവാള -രണ്ടെണ്ണം 
3. പച്ചമുളക് -നാലെണ്ണം 
4. തക്കാളി -രണ്ടെണ്ണം 
5. ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് -രണ്ടു സ്പൂണ്‍
6. മുളക് പൊടി -രണ്ടു സ്പൂണ്‍
7. മഞ്ഞള്‍ പൊടി -കാല്‍ ടീസ്പൂണ്‍
8. ജീരകപ്പൊടി -കാല്‍ ടീസ്പൂണ്(ക്യുമിന്‍ പൌഡര്‍ )
9. ഉപ്പ് -ആവശ്യത്തിന്
10. കുരുമുളക് പൊടി -അര ടീസ്പൂണ്‍
11. മസാല പൊടി-അര ടീസ്പൂണ്‍ ( ആവശ്യമുള്ളവര്‍ )
12. കറി വേപ്പില - കുറച്ച്
13. മല്ലിയില- ആവശ്യത്തിന്
14. ചെറു നാരങ്ങ നീര് -ഒരു നാരങ്ങയുടെ
15. എണ്ണ -ആവശ്യത്തിന്

തയാറാക്കുന്ന വിധം :



ഒരു പത്രം അടുപ്പില്‍ വെച്ച്,മൂന്നു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍
അതിലേക്കു കഴുകി വൃത്യക്കിയ ചെമ്മീനും ഒരു കപ്പ്‌ വെള്ളവും ,ആവശ്യത്തിന് ഉപ്പും  ഒരു
സ്പൂണ്‍ മുളക് പൊടിയും ,ഒരു നുള്ള് മഞ്ഞള്‍ പൊടിയും,കുറച്ച് കറി
വേപ്പിലയും ഇട്ടു ചെറു തീയില്‍ വേവിച്ചു വറ്റിച്ചെടുക്കുക ഇറക്കി വെക്കുക
ഒരു പാത്രം അടുപ്പില്‍ വെച്ച് ചൂടായത്തിനു ശേഷം അതിലേക്കു രണ്ടു സ്പൂണ്‍ എണ്ണ ഒയിച്ചു
സവാള നന്നായി ബ്രൌണ്‍ കളര്‍ ആകുന്നത്‌ വരെ വയറ്റി എടുക്കുക. അതിനു ശേഷം തക്കാളി, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,ഇവകൂടി നന്നായി വയറ്റി എടുക്കുക
നന്നായി വഴറ്റിയതിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന ചെമ്മീന്‍ ഇതിലെക്കിട്ടു
കൊടുക്കുക. അഞ്ചു മിനിറ്റ് നേരത്തേക്ക് അടച്ചു വേവിക്കുക. അതിനു ശേഷം ഒരു
സ്പൂണ്‍ മുളക് പൊടി,കുരുമുളക് പൊടി, മസാലപ്പൊടി , ജീരകപ്പൊടി , ഉപ്പ് ആവശ്യത്തിന്
ഇവകൂടി ചേര്‍ത്ത് അഞ്ചു മിനിറ്റ് നേരം ചെറു തീയില്‍ അടച്ചു വേവിക്കുക
ചെറു നാരങ്ങ നീരും മല്ലിയിലയും ഇട്ടു രണ്ടു മിനിറ്റ് കൂടി വേവിച്ചതിനു ശേഷം
ഇറക്കി വെക്കാം.

Related

മീന്‍ വിഭവങ്ങള്‍ 3109474276139841751

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item