അവില്‍ മില്‍ക്ക്
അവില്‍ മില്‍ക്ക് ഒരു തനി മലബാര്‍ സ്പെഷ്യല്‍ ഐറ്റം, പ്രത്യേകിച്ച് മലപ്പുറം കോഴിക്കോടന്‍ സ്പെഷ്യല്‍ എന്ന് പറയാം ,ജ്യൂസായും ലഘു ഭക്ഷണമായും ഭക...

പഴം - 1 (മൈസൂര്‍ പഴം. പാളയന്‍ കോടന്‍ പഴമെന്നും പറയുന്നു.)
പഞ്ചസാര - 2 സ്പൂണ്‍
നെയ്യ് - കാല്‍ സ്പൂണ്‍
ഉണക്ക മുന്തിരി - 10 എണ്ണം
ചെറി പഴം - 4 എണ്ണം
അണ്ടിപരിപ്പ് - 3 എണ്ണം
നിലക്കടല - 6 എണ്ണം
പാല്‍ - 1 കപ്പ്
എന്നാപിന്നെ തുടങ്ങുകയല്ലേ ..!!
ആദ്യം തന്നെ നമുക്ക് പാല്‍ തിളപിച്ചു തണുക്കാന്‍ വയ്ക്കാം.
റെഫ്രിജിറെറ്ററില്‍ ആണെങ്കില്‍ ഭേഷ് ..
നെയ്യ് ചൂടാക്കി അതില്‍ അവില്‍ വറുക്കുക . നാലോ അഞ്ചോ മിനുട്ട് ചെറുതീയില്‍ ചൂടാക്കി എടുത്താല്‍ മതിയാകും (അവില്‍ വറുക്കുമ്പോള്‍ ഇളക്കി കൊടുതുകൊണ്ടിരുന്നില്ലെങ്കില്‍ അവില്‍ കരി മില്‍ക്ക് ആകും എന്നുള്ള കാര്യം മറക്കണ്ട) .
ഒരു വലിയ ഗ്ലാസ് എടുക്കുക നമ്മുടെ മൈസൂര്‍ പഴവും പഞ്ചസാരയും ഇട്ട് ഒരു സ്പൂണ്‍ കൊണ്ട് നന്നായി അടിച്ചു മിക്സ് ചെയ്യുക (ഗ്ലാസ് അടിച്ചു പൊളിക്കരുത്).
ഇനി അതിലേക്കു നമ്മുടെ തണുത്ത പാല്‍ അല്‍പ്പം ഒഴിക്കുക അതിനു മീതെ അവിലും നിലക്കടലയും വിതറുക അവിലും നിലക്കടലയും പാലും പഴവും പഞ്ചസാരയും ഒന്ന് നന്നായി മിക്സ് ചെയ്യുക, തുടര്‍ന്ന് വീണ്ടും പാല്‍ ഒഴിക്കുക, അവില്‍ വിതറുക, മീതെ അണ്ടി പരിപ്പും മുന്തിരിയും വിതറുക, ചെറി പഴവും ഐസ്ക്രീമും വേണമെങ്കില്‍ ചേര്‍ക്കാം..
ഓക്കെ .. അപ്പൊ നമ്മുടെ അവില്‍ മില്‍ക്ക് റെഡിയായി.
ഇനി നമുക്കിതിനെ ശാസ്ത്രീയ മായി എങ്ങനെ അകത്താക്കാം എന്ന് നോക്കാം. വലിയ സ്പൂണുകള്‍ ഉപയോഗിച്ച് ഒരുമാതിരി ആന കരിമ്പിന്‍ തോട്ടത്തില്‍ കയറിയതുപോലെ അടിമുതല്‍ മുടിവരെ ഇളക്കി മറിച്ചു വേണം കഴിക്കാന്‍...
![]() |
ഒരു കോഴിക്കോടന്‍ അവില്‍ മില്‍ക്ക് |
തീര്‍ച്ചയായും ..
മറുപടിഇല്ലാതാക്കൂusaaarrrrrr !!!!!
മറുപടിഇല്ലാതാക്കൂഉസാര് ....
ഇല്ലാതാക്കൂഇനി അവിൽ മിൽക്ക് ഉണ്ടാക്കിയിട്ട് തന്നെ കാര്യം. വീട്ടിലാവുമ്പോൾ തിളപ്പിച്ച പാൽ തന്നെ ഉപയോഗിക്കാമല്ലോ.
മറുപടിഇല്ലാതാക്കൂനാളെ തന്നെ ഞാനിത് ശരിയാക്കും.. ഡാന്ക്യു.. :)
മറുപടിഇല്ലാതാക്കൂSprrrrrrr sadhanam.. :-)
മറുപടിഇല്ലാതാക്കൂTnqqqq taNqqq.. :-D