ചെമ്മീന്‍ കട്‌ലറ്റ്

ചെമ്മീന്‍ കറി വയ്ക്കുകയും പൊരിക്കുകയും മാത്രമല്ല, ചെമ്മീന്‍ കൊണ്ട് കട്‌ലറ്റുണ്ടാക്കാനും സാധിക്കും. ഇതു നോക്കൂ. സ്വാദിഷ്ടമായ ചെമ്മീന്‍ കട്‌...

ചെമ്മീന്‍ കറി വയ്ക്കുകയും പൊരിക്കുകയും മാത്രമല്ല, ചെമ്മീന്‍ കൊണ്ട് കട്‌ലറ്റുണ്ടാക്കാനും സാധിക്കും. ഇതു നോക്കൂ.
സ്വാദിഷ്ടമായ ചെമ്മീന്‍ കട്‌ലറ്റ് ഏറ്റവും എളുപ്പത്തില്‍ ഉണ്ടാക്കാനുള്ള വഴി നോക്കൂ.

  • ചെമ്മീന്‍-7
  • മുട്ട-24
  • ഇഞ്ചി, വെളുത്തുളളി പേസ്റ്റ്-4 ടേബിള്‍ സ്പൂണ്‍
  • പച്ചമുളക് അരച്ചത്-1 ടേബിള്‍സ്പൂണ്‍
  • ചെറുനാരങ്ങാനീര്-2 ടേബിള്‍ സ്പൂണ്‍
  • മുളകുപൊടി-ഒന്നര ടേബിള്‍ സ്പൂണ്‍
  • മല്ലിപ്പൊടി-1 ടേബിള്‍സ്പൂണ്‍
  • കുരുമുളകുപൊടി-അര ടേബിള്‍ സ്പൂണ്‍
  • റസ്‌ക് പൊടി
  • ഉപ്പ്
  • എണ്ണ


ചെമ്മീന്‍ തലയും തോടും നടുവിലെ ഞരമ്പും കളഞ്ഞ് വൃത്തിയായി കഴുകിയെടുക്കുക. ഇതില്‍ ചെറുനാരങ്ങാനീര്, പകുതി മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് അരമണിക്കൂര്‍ വയ്ക്കണം.
മുട്ട ഉടച്ചു പതപ്പിച്ച് ഇതില്‍ ബാക്കിയുള്ള മുളകുപൊടി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളകു പേസ്റ്റ്, മല്ലിപ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കി വയ്ക്കുക.
ഇതില്‍ പകുതി മുട്ട മിശ്രിതം ചെമ്മീനില്‍ പുരട്ടുക. പകുതി റസ്‌ക് പൊടിയും പുരട്ടണം. ഇത് അല്‍പനേരം വയ്ക്കണം.
ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിക്കുക. ഈ ചെമ്മീന്‍ വീണ്ടും ബാക്കിയുള്ള മുട്ടക്കൂട്ടില്‍ മുക്കി പിന്നീട് റസ്‌ക് പൊടിയില്‍ ഉരുട്ടിയെടുത്ത് എണ്ണയില്‍ ഇടുക. ഇത് ഇരുവശവും മറിച്ചിട്ട് ബ്രൗണ്‍ നിറമാകുമ്പോള്‍ വാങ്ങി ചൂടോടെ ഉപയോഗിക്കാം.

Related

New 9223184835482372066

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item