ബേബി കോണ്‍

ബേബി കോണ്‍ പലര്‍ക്കും ഇഷ്ടമുള്ള ഒരു ഭക്ഷ്യവിഭവമായിരിക്കും.ധാരാളം നാരുകള്‍ അടങ്ങിയ ഒരു ഭക്ഷ്യവസ്തുവാണിത്. ചപ്പാത്തിക്കു കറിയായും സ്റ്റാര്‍ട്...

ബേബി കോണ്‍ പലര്‍ക്കും ഇഷ്ടമുള്ള ഒരു ഭക്ഷ്യവിഭവമായിരിക്കും.ധാരാളം നാരുകള്‍ അടങ്ങിയ ഒരു ഭക്ഷ്യവസ്തുവാണിത്. ചപ്പാത്തിക്കു കറിയായും സ്റ്റാര്‍ട്ടറായുമെല്ലാം ഇത് ഉപയോഗിക്കാം.
ബേബി കോണ്‍ ഫ്രൈ വളരെ എളുപ്പത്തില്‍ തയ്യാറാക്കാനുള്ള ഒരു വഴി ഇതാ,

  • ബേബി കോണ്‍-250 ഗ്രാം
  • കോണ്‍ഫ്‌ളോര്‍-അര കപ്പ്
  • സവാള-3
  • പച്ചമുളക്-3
  • ക്യാപ്‌സിക്കം-1
  • ചെറുനാരങ്ങാ ജ്യൂസ്-1 ടേബിള്‍ സ്പൂണ്‍
  • സോയാസോസ്-1 ടേബിള്‍ സ്പൂണ്‍
  • ചില്ലി സോസ്-1 ടേബിള്‍ സ്പൂണ്‍
  • ടൊമാറ്റോ കെച്ചപ്പ്
  • മുളകുപൊടി-1 ടീസ്പൂണ്‍
  • കുരുമുളകുപൊടി-1 ടീസ്പൂണ്‍
  • ഉപ്പ്
  • എണ്ണ
  • മല്ലിയില

തയാറാക്കുന്ന വിധം :
ബേബി കോണ്‍ നല്ലപോലെ കഴുകി നെടുകെ രണ്ടായി മുറിയ്ക്കുക. ഇത് അല്‍പം വെള്ളവും ഉപ്പും ചേര്‍ത്ത് വേവിയ്ക്കണം. ബേബി കോണ്‍ മൃദുവാകുന്നതു വരെ വേവിയ്ക്കുക. വെള്ളം ഊറ്റിക്കളഞ്ഞെടുക്കണം.
കോണ്‍ഫ്‌ളോറില്‍ ഉപ്പും മുളകുപൊടിയും വെള്ളവും ചേര്‍ത്ത് പേസ്റ്റാക്കുക. വേവിച്ച ബേബി കോണ്‍ ഇതിലേക്കുചേര്‍ത്തിളക്കുക. ഇതിലേക്കുചെറുനാരങ്ങാനീരും ചേര്‍ത്തിളക്കാം.
അര മണിക്കൂര്‍ കഴിഞ്ഞ് ഈ ബേബികോണ്‍ എണ്ണയില്‍ വറുത്തെടുക്കണം. ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കാം.
ഒരു പാത്രത്തില്‍ അല്‍പം എണ്ണ ചൂടാക്കി ഇതില്‍ സവാളയിട്ടു വഴറ്റണം. സവാള ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കുക. ഇതിലേക്ക് ക്യാപ്‌സിക്കം, പച്ചമുളക്, കുരുമുളകുപൊടി, അല്‍പം ഉപ്പ്, സോയ, ചില്ലി സോസുകള്‍, ടൊമാറ്റോ സോസ് എന്നിവ ചേര്‍ത്തിളക്കണം. വറുത്തു വച്ചിരിക്കുന്ന ബേബി കോണ്‍ ഇതിലിട്ട് ഒന്നു രണ്ടു മിനിറ്റ് നല്ല പോലെ ഇളക്കുക.
വാങ്ങിയ ശേഷം മല്ലിയില ചേര്‍ക്കാം. ബേബി കോണ്‍ ഫ്രൈ തയ്യാര്‍.

Related

New 5034720156128022760

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item