കുക്കുമ്പര്‍ സാലഡ്
വേനല്‍ക്കാലത്തിന് ഏറ്റവും ചേര്‍ന്നൊരു പച്ചക്കറിയാണ് കുക്കുമ്പര്‍. ധാരാളം ജലാംശം അടങ്ങിയിട്ടുണ്ടെന്നതു തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യ...

കുക്കുമ്പര്‍ വെറുതെ കഴിയ്ക്കുവാന്‍ മടിയാണെങ്കില്‍ കുക്കുമ്പര്‍ സാലഡ് കഴിച്ചു നോക്കൂ. ഉണ്ടാക്കുവാന്‍ വളരെ എളുപ്പം. വിശപ്പും ദാഹവും മാറുകയും ചെയ്യും.
- കുക്കുമ്പര്‍-2
- തക്കാളി-1
- സവാള-1
- ചെറുനാരങ്ങാ ജ്യൂസ്-1 ടേബിള്‍സ്പൂണ്‍
- ചാട്ട് മസാല-1 ടീസ്പൂണ്‍
- ഉപ്പ്
.jpg)
തക്കാളി, സവാള എന്നിവ കനം കുറച്ച് അരിയണം.
ഒരു പാത്രത്തില്‍ എല്ലാ പച്ചക്കറികളും ചേര്‍ത്തിളക്കുക. ഇതിലേക്ക് ചെറുനാരങ്ങാനീര്, ചാട്ട് മസാല, കുരുമുളകുപൊടി എന്നിവയും ചേര്‍ത്തിളക്കണം.
കഴിച്ചു നോക്കൂ. ശരീരം തണുക്കുന്നത് അനുഭവിച്ചറിയാം.
മേമ്പൊടി
സാലഡ് ഉണ്ടാക്കി ഉടന്‍ തന്നെ കഴിയ്ക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ സ്വാദു മാറുമെന്നു മാത്രമല്ല, ഗ്യാസ് പ്രശ്‌നങ്ങളുണ്ടാകുകയും ചെയ്യും.
ഇതില്‍ ലെറ്റൂസ്, ക്യാബേജ്, ക്യാരറ്റ് പോലുള്ള പച്ചക്കറികളും ചേര്‍ത്ത് ആരോഗ്യസമൃദ്ധമാക്കാം.