ബട്ടര്‍ പനീര്‍ മസാല
പാല്‍ ഗുണങ്ങള്‍ ഒത്തിണങ്ങിയതു കൊണ്ടുതന്നെ പനീര്‍ എല്ലാവര്‍ക്കും, പ്രത്യേകിച്ച് കുട്ടികള്‍ക്ക് ചേര്‍ന്ന ഒരു ഭക്ഷ്യ വസ്തുവാണെന്നു പറയാം. പനീ...

പനീര്‍ പല രീതിയിലും പാകം ചെയ്യാം. ബട്ടര്‍ ചേര്‍ത്ത് ബട്ടര്‍ പനീര്‍ ഉണ്ടാക്കി നോക്കൂ. ആര്‍ക്കും ഇഷ്ടപ്പെടും.
- പനീര്‍-അരക്കിലോ
- ബട്ടര്‍-100 ഗ്രാം
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-ഒന്നര ടേബിള്‍ സ്പൂണ്‍
- സവാള-2 (അരച്ചത്)
- തക്കാളി-മുക്കാല്‍ കപ്പ്(അരച്ചത്)
- പഞ്ചസാര-1 ടീസ്പൂണ്‍
- ഗരം മസാല-ഒന്നര ടേബിള്‍ സ്പൂണ്‍
- മുളകുപൊടി-1 ടേബിള്‍ സ്പൂണ്‍
- ക്രീം- 1 കപ്പ്
- മല്ലിയില
- ഉപ്പ്

പനീര്‍ ചെറിയ കഷ്ണങ്ങളായി മുറിയ്ക്കുക. ഒരു പാന്‍ ചൂടാക്കി ഇതിലേക്ക് മൂന്നു നാലു സ്പൂണ്‍ ബട്ടര്‍ ചേര്‍ക്കുക. പനീര്‍ കഷ്ണങ്ങള്‍ ഇതിലിട്ട ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ഇളക്കുക. ഇത് മാറ്റി വയ്ക്കുക.
പാനില്‍ അല്‍പം കൂടി ബട്ടര്‍ ചേര്‍ത്ത ശേഷം സവാള പേസ്റ്റ് ചേര്‍ക്കുക. അല്‍പം കഴിയുമ്പോള്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കണം. ഇതിലേക്ക് തക്കാളി പേസ്റ്റും ചേര്‍ത്തിളക്കാം.
ഈ കൂട്ട് നല്ലപോലെ ഇളക്കിയ ശേഷം മസാലപ്പൊടികളും ഉപ്പും പഞ്ചസാരയും ചേര്‍ക്കാം. ഇതിലേക്ക് പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കാം. അല്‍പം വെള്ളവും ചേര്‍ത്ത് വേവിയ്ക്കാം. ഒരുവിധം വേവാകുമ്പോള്‍ ക്രീം ചേര്‍ത്ത് ഇളക്കാം. രണ്ടു മിനിറ്റു കൂടി വേവിച്ച ശേഷം വാങ്ങി വച്ച് മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം.