പനീര്‍ മഞ്ചൂരിയന്‍

പാലുല്‍പന്നങ്ങള്‍ ഏതായാലും ആരോഗ്യത്തിന് ഗുണം നല്‍കുന്നവയാണ്. ഇവയിലൊന്നാണ് പനീര്‍. പനീര്‍ കൊണ്ട് പലതരം വിഭവങ്ങളുണ്ടാക്കാം. സ്‌നാക്‌സായും സ്...

പാലുല്‍പന്നങ്ങള്‍ ഏതായാലും ആരോഗ്യത്തിന് ഗുണം നല്‍കുന്നവയാണ്. ഇവയിലൊന്നാണ് പനീര്‍.
പനീര്‍ കൊണ്ട് പലതരം വിഭവങ്ങളുണ്ടാക്കാം. സ്‌നാക്‌സായും സ്റ്റാര്‍ട്ടറായുമെല്ലാം ഉപയോഗിക്കാന്‍ സാധിയ്ക്കുന്ന പനീര്‍ മഞ്ചൂരിയന്‍ ഉണ്ടാക്കി നോക്കൂ. പനീര്‍ കഴിയ്ക്കാന്‍ മടിയ്ക്കുന്ന കുട്ടികള്‍ക്കും ഇതു നല്‍കാം.

  • പനീര്‍-കാല്‍കിലോ
  • കോണ്‍ഫ്‌ളോര്‍-3 ടീസ്പൂണ്‍
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
  • പച്ചമുളകരച്ചത്-1 ടീസ്പൂണ്‍
  • സവാള-1
  • ക്യാപ്‌സിക്കം-2
  • സ്പ്രിംഗ് ഒണിയന്‍-ഒരു കെട്ട്
  • സോയാസോസ്-2 ടീസ്പൂണ്‍
  • ടൊമാറ്റോ സോസ്-2 ടീസ്പൂണ്‍
  • വെളുത്തുള്ളി-3 അല്ലി
  • ഉപ്പ്
  • എണ്ണ


കോണ്‍ഫ്‌ളോര്‍, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് അരച്ചത്, ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്ത് കുഴമ്പുപരുവത്തിലാക്കുക. പനീര്‍ കഷ്ണങ്ങള്‍ ഊ കൂട്ടില്‍ മുക്കിവയ്ക്കുക.
ഒരു നോണ്‍സ്റ്റിക് പാനില്‍ അല്‍പം എണ്ണ പുരട്ടി ഈ പനീര്‍ കഷ്ണങ്ങള്‍ ഇട്ട് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ഫ്രൈ ചെയ്‌തെടുക്കുക. ഇത് മാറ്റി വയ്ക്കുക.
ഈ പാനില്‍ അല്‍പം കൂടി എണ്ണയൊഴിച്ച് സവാളയിട്ടു ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളി അരിഞ്ഞത്, ക്യാപ്‌സിക്കം, സ്പ്രിംഗ് ഒണിയന്‍, ഉപ്പ് എന്നിവ ചേര്‍ത്തിളക്കണം.
മുകളിലെ കൂട്ടിലേക്ക് സോസുകള്‍ ചേര്‍ക്കുക.
ഒരു സ്പൂണ്‍ കോണ്‍ഫ്‌ളോര്‍ ഒരു കപ്പു വെള്ളത്തില്‍ കലക്കി പാനിലേക്കൊഴിയ്ക്കുക. എല്ലാം ചേര്‍ത്ത് നല്ലപോലെ ഇളക്കണം.
ഇതിലേക്കു പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കണം. ഗ്രേവി ഇതില്‍ പിടിച്ചു കഴിയുമ്പോള്‍ പനീര്‍ കഷ്ണങ്ങള്‍ പൊട്ടിപ്പോകാതെ വാങ്ങി വയ്ക്കുക. മല്ലിയില ചേര്‍ക്കാം.
സ്വാദേറിയ പനീര്‍ മഞ്ചൂരിയന്‍ തയ്യാര്‍.

Related

New 5728031146787920572

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item