ചെമ്മീന്‍ റോസ്റ്റ്

ചേരുവകള്‍: വൃത്തിയാക്കിയ ചെമ്മീന്‍ 200 ഗ്രാം സവാള (ചെറുതായി മുറിച്ചത് ) 100 ഗ്രാം പച്ചമുളക് (ചെറുതായി മുറിച്ചത് ) 2 വെളുത്തുള്ളി(അരച...

ചേരുവകള്‍:


  1. വൃത്തിയാക്കിയ ചെമ്മീന്‍ 200 ഗ്രാം
  2. സവാള (ചെറുതായി മുറിച്ചത് ) 100 ഗ്രാം
  3. പച്ചമുളക് (ചെറുതായി മുറിച്ചത് ) 2
  4. വെളുത്തുള്ളി(അരച്ചത്) 2 ടി സ്പൂണ്‍
  5. ഇഞ്ചി (അരച്ചത്) 1 ടി സ്പൂണ്‍
  6. തക്കാളി (നന്നായി പഴുത്തത്) 2 എണ്ണം.
  7. പെരുഞ്ചീരകപ്പൊടി 1 ടി സ്പൂണ്‍
  8. തേങ്ങാപാല്‍ (കട്ടിയുള്ളത്) 1/2 കപ്പ്
  9. മുളകുപൊടി 3 ടി സ്പൂണ്‍
  10. മല്ലിപൊടി 1 ടി സ്പൂണ്‍
  11. മഞ്ഞള്‍പൊടി 1/4 ടി സ്പൂണ്‍
  12. കറിവേപ്പില 3 തണ്ട്
  13. വെളിച്ചെണ്ണ 4 ടേബിള്‍ സ്പൂണ്‍
  14. ഉപ്പ് പാകത്തിന്.


പാകം ചെയ്യുന്ന രീതി:
ചെമ്മീന്‍ കഴുകി വെള്ളം പിഴിഞ്ഞെടുത്ത് ഒരു ടി സ്പൂണ്‍ മുളകുപൊടി, ഒരു ടി സ്പൂണ്‍ വെളുത്തുള്ളി അരച്ചത്, അല്‍പം മഞ്ഞള്‍പൊടി, ഉപ്പ് ഇവ ചേര്‍ത്ത് കുറച്ചു സമയം വെക്കണം.

എണ്ണ ചൂടാകുമ്പോള്‍ സവാളയും പച്ചമുളകും ഇട്ട് വഴറ്റുക. വഴന്ന് വരുമ്പോള്‍ വെളുത്തുള്ളിയും ഇഞ്ചിയും ഇട്ട് ഇളക്കി ശേഷം പൊടികളെല്ലാം ചേര്‍ക്കുക.
അല്‍പനേരം ഇളക്കിയശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച ചെമ്മീന്‍ ചേര്‍ത്ത് ഇളക്കണം.
ഇതിലേക്ക് തക്കാളിയും ഉപ്പും ചേര്‍ത്ത് എണ്ണ അല്‍പം തെളിയുന്നതുവരെ ഇളക്കി അര കപ്പ് വെള്ളം ചേര്‍ത്ത് വേവിക്കുക.
ചെമ്മീന്‍ വെന്തശേഷം തേങ്ങാപാല്‍ ചേര്‍ക്കണം. ചെറുതീയില്‍ കുറുകിയ പാകമാവുമ്പോള്‍ കറിവേപ്പില ചേര്‍ത്ത് ഇറക്കുക.ചെമ്മീന്‍ റോസ്റ്റ് തയ്യാര്‍. ചോറിന്റെയോ, പത്തിരിയുടെയോ, അപ്പത്തിന്റെയോ കൂടെ കഴിക്കാം.

Related

മീന്‍ വിഭവങ്ങള്‍ 5899702795408307923

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item