പൂരി ബാജി

ആവശ്യമുള്ള സാധനങ്ങള്‍: 1. ഗോതമ്പു പൊടി - 1 ലിറ്റര്‍ 2. നെയ്/ഡാല്‍ഡ/എണ്ണ - അര കപ്പ് 3. ഉപ്പ് - രണ്ട് ടീസ്​പൂണ്‍ 4. വെളിച്ചെണ്ണ/ഡാല്...

ആവശ്യമുള്ള സാധനങ്ങള്‍:
1. ഗോതമ്പു പൊടി - 1 ലിറ്റര്‍
2. നെയ്/ഡാല്‍ഡ/എണ്ണ - അര കപ്പ്
3. ഉപ്പ് - രണ്ട് ടീസ്​പൂണ്‍
4. വെളിച്ചെണ്ണ/ഡാല്‍ഡ/നെയ് - 250 ഗ്രാം


തയ്യാറാക്കുന്ന വിധം:
നെയ്യും ഉപ്പും വെള്ളവും ചേര്‍ത്ത് ഗോതമ്പു മാവ് കുഴക്കുക. അല്പാല്പം വെള്ളം ചേര്‍ക്കുക. മാവ് കുഴച്ച് ഞെക്കി നല്ല പതം വരുത്തി കുറച്ചു സമയം വക്കുക. പരത്തുമ്പോള്‍ സൈഡ് വിട്ടു പോരുകയാണെങ്കില്‍ നന്നായി കുഴഞ്ഞിട്ടുണ്ടെന്നു മനസിലാക്കാം . ഈ കുഴച്ചമാവ് ചെറിയ ഉരുളകളായി ഉരുട്ടുക. ചപ്പാത്തിക്കല്ലില്‍ ഗോതമ്പു പൊടി വിതറി വട്ടത്തില്‍ പരത്തുക. മറിച്ചിട്ട് വീണ്ടും പരത്തി കനം കുറക്കുക. പറ്റിപിടിക്കാതിരിക്കാന്‍ വീണ്ടും ഗോതമ്പുപൊടി വിതറിവേണം പരത്തുവാന്‍. അടുപ്പത്ത് ചീനച്ചട്ടി വച്ച് വെളിച്ചെണ്ണ ഒഴിച്ച് തിളക്കുമ്പോള്‍ പരത്തിയ പൂരി അതിലിട്ട് പൊള്ളിക്കുക. പൂരി പൊള്ളി കുമളിച്ച് ചുവക്കുമ്പോള്‍ എടുക്കുക. കടലക്കറി കിഴങ്ങുകറി മുതലായവ കൂട്ടുകറികളാണ്.
: വെള്ളം കൂടിയാല്‍ പൂരി എണ്ണ കുടിക്കും.

ബാജി കറി :

ഉരുളകിഴങ്ങ് വലുത് രണ്ടെണ്ണം വെള്ളത്തില്‍ വേവിച്ചെടുക്കുക
ഒരു ഉള്ളി, ഒരു തക്കാളി, ഒരു ക്യാരറ്റു നാലു പച്ചമുളക് ഇവ ചെറുതായി അറിഞ്ഞു നന്നായി ഒരല്പം എണ്ണയില്‍ വഴറ്റുക,(മൂപ്പിചെടുക്കുക)
ഇതിലേക്ക് ഒരു സ്പൂണ്‍ മഞ്ഞള്‍ പൊടി ചേര്‍ക്കുക ആവശ്യത്തിനു ഉപ്പും വെള്ളവും ചേര്‍ത് അതിലേക്ക് നേരത്തെ വേവിച്ച ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു ഉടച്ചു ഇതിലേക്ക് ചേര്‍ത്ത് കുറച്ചു കുറുകുന്നത് വരെ അടുപ്പില്‍ വെച്ച് ഇളക്കുക.. ഒരല്പം വെളിച്ചെണ്ണയില്‍ കടുകുപൊട്ടിച്ചു, കറിവേപ്പില ഇട്ടു താളിക്കുക ബാജി തയ്യാര്‍

Related

പ്രഭാത വിഭവങ്ങള്‍ 7474208341802572129

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item