മുട്ട ബിരിയാണി
മുട്ട ബിരിയാണി 1.ബസ്മതി അരി – മൂന്ന് കപ്പ് 2.തേങ്ങാ പാല്‍ - അര കപ്പ് 3.മുട്ട - 4 4.സവാള – 3 5.ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – ഒന്നര...
https://adukkalakkaran.blogspot.com/2013/07/blog-post_1787.html
1.ബസ്മതി അരി – മൂന്ന് കപ്പ്
2.തേങ്ങാ പാല്‍ - അര കപ്പ്
3.മുട്ട - 4
4.സവാള – 3
5.ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – ഒന്നര സ്പൂണ്‍
6.പച്ചമുളക് – 2
7.തക്കാളി പേസ്റ്റ് – ഒരു തക്കാളി അരച്ചെടുത്തത്
8.മല്ലിയില – ഒരു പിടി
9.പുതിനയില – ഒരു പിടി (രണ്ടു ഇലകളും അരച്ചെടുക്കുക )
10.ബിരിയാണി മസാല – അര സ്പൂണ്‍
11.മഞ്ഞള്‍പ്പൊടി – ഒരു സ്പൂണ്‍
12.മല്ലിപൊടി – ഒരു സ്പൂണ്‍
13.കശ്മീരി മുളകുപൊടി – അര സ്പൂണ്‍
14.കുരുമുളക് പൊടി – ഒരു സ്പൂണ്‍
15.ഉപ്പ് – ആവശ്യത്തിന്
16.നെയ്യ് - രണ്ട് ടേബിള്‍സ്പൂണ്‍
17.എണ്ണ – രണ്ടു ടേബിള്‍സ്പൂണ്‍
18.നാരങ്ങ ജ്യൂസ് - ഒരു ടേബിള്‍സ്പൂണ്‍
വറുത്തുഎടുക്കാന്‍ ആവശ്യമായ സാധനങ്ങള്‍
1.സവാള - 1
2.ഏലക്ക – 2
3.ഗ്രാമ്പൂ – 4
4.പട്ട – 2 ചെറിയ കഷണം
5.വഴനയില - 1
6.കശുവണ്ടി പരിപ്പ് – 5-6
7.കിസ്മിസ് - കുറച്ച്
തയ്യാറാക്കുന്ന വിധം
1)മൂന്നു കപ്പ് ബസ്മതി അരി വെള്ളം തെളിയുന്നതുവരെ കഴുകിയ ശേഷം വെള്ളം വാലാന്‍ വെക്കുക . 15 മിനിറ്റ് കഴിഞ്ഞു ബസ്മതി അരി ,വഴനയില , ഏലക്ക,ഗ്രാമ്പൂ ,പട്ട,ആവശ്യത്തിന് ഉപ്പ് ഇവ ഇട്ട് ആറു കപ്പ് വെള്ളം ഒഴിച്ച് മുക്കാല്‍ വേവാകുമ്പോള്‍ തീ അണക്കുക.ഇതു തുറന്നു മാറ്റി വെക്കുക .2)മുട്ട പുഴുങ്ങിയെടുത്ത് മാറ്റി വെക്കുക .
3)ചുവടു കട്ടിയുള്ള ഒരു പാനില്‍ നെയ്യ് ചൂടാക്കി ഒരു സവാള നീളത്തില്‍ അരിഞ്ഞത് ഗോള്ടെന്‍ ബ്രൌണ്‍ ആകുന്നതു വരെ വറുത്തു എടുത്തു മാറ്റി വെക്കുക.അതെ നെയ്യില്‍ അണ്ടിപരിപ്പും മുന്തിരിയും വറുത്തു എടുക്കുക.
ഇതും മാറ്റി വെക്കുക .
1)നെയ്യില്‍ സവാള , ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് ,പച്ചമുളക് ,തക്കാളി പേസ്റ്റ് ,പുതിന – മല്ലിയില പേസ്റ്റ് ഇവ നന്നായി വഴറ്റുക .
2)അതിനു ശേഷം എല്ലാ പൊടികളും വഴറ്റുക .
3)ഇതിലേക്ക് പുഴുങ്ങിയ മുട്ട ഫ്രൈ ചെയ്യുക .അപ്പോള്‍ മുട്ടയില്‍ മസാല നന്നായി പിടിക്കും .നാരങ്ങയുടെ ജ്യൂസ് ഒഴിച്ച് തീ അണക്കുക.(ഇതാണ് മുട്ട –മസാല കൂട്ട് )
ഒരു ചുവടു കട്ടിയുള്ള പരന്ന പാത്രത്തില്‍ എണ്ണ ഒഴിച്ച് മുക്കാല്‍ വേവായ അരിയുടെ പകുതി നിരത്തി മുട്ട- മസാലകൂട്ട് നിരത്തുക .അര സ്പൂണ്‍ നെയ്യ് ഇതിനു മുകളില്‍ തൂവി വറുത്തു മാറ്റി വെച്ചിരിക്കുന്ന സവാള ,അണ്ടിപരിപ്പ്,മുന്തിരി ഇവ ചേര്‍ക്കുക .ബാക്കി പകുതി ചോറ് ഇതിനു മുകളില്‍ നിരത്തി തേങ്ങാപാലും ഒഴിച്ച് തട്ടി പൊത്തി നല്ല ഭാരമുള്ള ഒരു അടപ്പ് വെച്ച് അടച്ചു ചെറു തീയില്‍ 2-3 മിനിറ്റ് വേവിക്കുക.
5)മല്ലിയില തൂവി അലങ്കരിക്കുക മുട്ട ബിരിയാണി റെഡി ..
Tɦanks for ones marvelous posting! Ӏ quite enjoyed reading іt, you
മറുപടിഇല്ലാതാക്കൂhappen to be a grеat author. I ѡill maҝe certain to bookmark уour blog and may cоme bаck
sometime soon. I աant to encourage оne to continue ƴour ɡreat work, hаve
a nice weekend!
Feel free to surf tօ my blog ... dating