ഉള്ളിയും കാന്തകാരിമുളകും ഉടച്ചത്.

പെട്ടെന്നുണ്ടാക്കാവുന്ന ഒരു തരം ചമ്മന്തി. നന്നായി വിശക്കുമ്പോള്‍ നല്ല്ല ചുടു ചോറിന്റെയും തൈരിന്റെയും കൂടെ കഴിക്കാവുന്നത്. . പച്ച കപ്പ പു...


പെട്ടെന്നുണ്ടാക്കാവുന്ന ഒരു തരം ചമ്മന്തി. നന്നായി വിശക്കുമ്പോള്‍ നല്ല്ല ചുടു ചോറിന്റെയും തൈരിന്റെയും കൂടെ കഴിക്കാവുന്നത്. . പച്ച കപ്പ പുഴുങ്ങിയതിന്റെ കൂടെ ബെസ്റ്റ് ആണിത്.

കത്തി, ടിസ്പൂണ്‍ എല്ലാം ആദ്യമേ തന്നെ ദൂരേക്ക് മാറ്റിവെക്കുക. ഈ വക ഐറ്റംസ് ഉപയോഗിച്ചാല്‍ ഇതിന്റെ ടേസ്റ്റ് പോകും.

സാധനങ്ങള്‍
1) വാടാത്ത ചെറിയ ഉള്ളി - 20 എണ്ണം
2) കാന്തക്കാരി മുളക് - ആവശിയത്തിനു ( എരിയുടെ ആവശിയകത അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ആവാം)
3) കറിവേപ്പില ഫ്രഷ് ആയത് - നാലോ അഞ്ചോ ഇലകള്‍
4) വെളിച്ചെണ്ണ - 1 ടിസ്പൂണ്‍ (ആവശ്യം പോലെ ഉപയോഗിക്കാം)
5) ഉപ്പ് - പാകത്തിന്

ഉണ്ടാക്കുന്ന വിധം

പണ്ടൊക്കെ വല്ല്യമ്മച്ചിമാര്‍ തടികൊണ്ടുള്ള അടപ്പുചട്ടിയില്‍ (അടച്ചൂറ്റി) വച്ചായിരുന്നു മരത്തവികൊണ്ട് ഈ ചമ്മന്തി ഉണ്ടാകിയിരുന്നത്. ഇപ്പോള്‍ അടപ്പുച്ചട്ടി (അടച്ചൂറ്റി) കണ്ടിട്ടുള്ളവര്‍ വിരളം ആണല്ലോ. അതിനാല്‍ നമുക്ക് ഒരു സ്റ്റീല്‍ പാത്രത്തില്‍ ഉള്ളിയും മുളകും എടുത്തു ഒരു തവികൊണ്ട് നന്നായി ഉടക്കാം. അതിലേക്കു കറിവേപ്പിലയും ആവശിയത്തിനു ഉപ്പും ചേര്‍ത്തു വീണ്ടും ഉടച്ച് വെളിച്ചെണ്ണ ചേര്‍ത്തു നന്നായി ഇളക്കുക. എരിവ് കൂടിയെങ്കില്‍ അല്‍പ്പം വാളന്‍പുളി ചേര്‍ത്ത് എരിവു നിയന്ത്രിക്കാം.

Related

നാടന്‍ വിഭവങ്ങള്‍ 4006476382526488648

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item