ഇടിയപ്പം

പുട്ട് പോലെ തന്നെ മലയാളികളുടെ ഒരു പ്രിയ വിഭവം ആണ് ഇടിയപ്പം . റൈസ് സേവ എന്ന് പറഞ്ഞു ഇവിടെ കര്‍ണ്ണാടകയില്‍ കിട്ടുമെങ്കിലും നമ്മുടെ ഇടിയപ്പത്...

പുട്ട് പോലെ തന്നെ മലയാളികളുടെ ഒരു പ്രിയ വിഭവം ആണ് ഇടിയപ്പം .
റൈസ് സേവ എന്ന് പറഞ്ഞു ഇവിടെ കര്‍ണ്ണാടകയില്‍ കിട്ടുമെങ്കിലും നമ്മുടെ ഇടിയപ്പത്ത്തിന്‍റെ അത്ര അത് പോരാ.
പാലും പഞ്ചസാരയും ചേര്‍ത്തോ ഏത്തപ്പഴം പുഴുങ്ങിയതിന്‍റെ കൂടെയോ കോഴിക്കറിക്കൊപ്പമോ മീന്‍ കറിക്കൊപ്പമോ മുട്ടക്കറിക്കോ മുട്ട റോസ്റ്റിനും ഒപ്പമോ എങ്ങനെ വേണമെങ്കിലും ഇടിയപ്പം കഴിക്കാം.
ഇടിയപ്പവും മുട്ടക്കറിയും.

നന്നായി വറുത്ത് തരി ഒട്ടും ഇല്ലാത്ത അരിപ്പൊടി :- ഒരു കപ്പ്‌
ഉപ്പു :- പാകത്തിന്
തിളച്ച വെള്ളം :- പാകത്തിന്
തേങ്ങാ ചിരകിയത് :- പാകത്തിന്

വെള്ളം ഉപ്പു ചേര്‍ത്ത് വെട്ടിത്തിളയ്ക്കുമ്പോള്‍ അരിപ്പൊടി ചേര്‍ത്ത് കട്ട കെട്ടാതെ ഇളക്കി വേവിച്ചു വാങ്ങുക.
ഇനി ഇത് നന്നായി കൈ കൊണ്ട് തേച്ച ശേഷം ഇടിയപ്പത്ത്തിന്‍റെ അച്ചില്‍ നിറയ്ക്കുക (ഏറ്റവും ചെറിയ തുളയുള്ളതാണ് നല്ലത് )

തട്ടില്‍ എണ്ണ മയം പുരട്ടി അല്പം തേങ്ങാ വിതറുക. ഇനി അച്ചില്‍ നിന്നും ഇതിനു മുകളില്‍ പിഴിയുക. ഇതിനു മുകളില്‍ അല്പം തേങ്ങാ കൂടി വിതറുക.ഇനി ആവിയില്‍ വേവിച്ചെടുക്കുക.
വാഴയിലയില്‍ ഉണ്ടാക്കുന്നതിനാണ് രുചി കൂടുതല്‍ . ഇവിടെ എളുപ്പത്തിനു ഇഡ്ഡലി തട്ടില്‍ ആണ് ഉണ്ടാക്കാറു പതിവ്.


ഇടിയപ്പം ഉണ്ടാക്കുന്ന അച്ച്



മുട്ടക്കറി ഉണ്ടാക്കുന്നത്‌ എങ്ങിനെ എന്നറിയാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക 

Related

പ്രഭാത വിഭവങ്ങള്‍ 1510585742267108834

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item