വാഴച്ചുണ്ട് - ചെറുപയര്‍ തോരന്‍

കുടപ്പന്‍ (വാഴച്ചുണ്ട് )അരിഞ്ഞത്‌- ഒന്ന് ചെറുപയര്‍ വേവിച്ചത്- കാല്‍ കപ്പ് തേങ്ങാ ചിരകിയത്- കാല്‍ കപ്പ് വെളുത്തുള്ളി- മൂന്നെണ്ണം മഞ...

കുടപ്പന്‍ (വാഴച്ചുണ്ട് )അരിഞ്ഞത്‌- ഒന്ന്
ചെറുപയര്‍ വേവിച്ചത്- കാല്‍ കപ്പ്
തേങ്ങാ ചിരകിയത്- കാല്‍ കപ്പ്
വെളുത്തുള്ളി- മൂന്നെണ്ണം
മഞ്ഞള്‍ പൊടി- കാല്‍ സ്‌പൂണ്‍
 പച്ചമുളക്- നാലെണ്ണം
ഉപ്പ്-പാകത്തിന്‌
കടുക്- ഒരു സ്‌പൂണ്‍
വറ്റല്‍ മുളക്- രണ്ടെണ്ണം
കറിവേപ്പില- രണ്ടു തണ്ട്
എണ്ണ- പാകത്തിന്‌

തയ്യാറാക്കുന്ന വിധം


 (വാഴച്ചുണ്ട് അരിഞ്ഞ ശേഷം ഉപ്പും വെളിച്ചെണ്ണയും ചേര്‍ത്ത് കുറച്ച്‌ സമയം വെച്ച ശേഷം കഴുകിയെടുത്താല്‍ കറ പോകും). തേങ്ങാ ചിരകിയതും മഞ്ഞള്‍ പൊടി, വെളുത്തുള്ളി ചതച്ചത്, പച്ചമുളക് അരിഞ്ഞത്‌ ,പാകത്തിന്‌ ഉപ്പ് എന്നിവ വാഴച്ചുണ്ടില്‍ ചേര്‍ത്ത് നന്നായി തിരുമ്മുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് താളിച്ച ശേഷം തിരുമ്മി വെച്ച കൂട്ടും വേവിച്ച ചെറുപയറും ഇട്ടു നന്നായി ഇളക്കുക. അല്‍പ്പം വെള്ളം തളിച്ച ശേഷം പാത്രം മൂടി വെക്കുക. മൂന്നോ നാലോ മിനിറ്റ് കഴിഞ്ഞാല്‍ ഒന്ന് ഇളക്കിയ ശേഷം അടുപ്പില്‍ നിന്നും ഇറക്കി വെക്കാം.

Related

മെഴുക്കുവരട്ടി | തോരന്‍ 8375418858634010112

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ Default Comments

emo-but-icon

ഒരൊറ്റ അടി "ലൈക്ക്"

അടുക്കളക്കാരന്‍

പാചകം ഒരു കലയാണ്. കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കല. ഇത് നാലും ഒന്ന് ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാകുക. ഒരു പാചകക്കാരന്‍റെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റൊരാള്‍ ആസ്വദിക്കുമ്പോളാണ് പാചകം ഒരു കലയായി മാറുന്നത് നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കൂ നല്ല രുചികരമായ ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍. നല്ല രുചിക്കൂട്ടുകളുമായി അടുക്കളക്കാരന്‍ ഉണ്ട് നിങ്ങളോടൊപ്പം.
ഏതെങ്കിലും വിഭവങ്ങളെ പറ്റി നിങ്ങള്‍ക്ക് അറിയണോ എങ്കില്‍ ഞങ്ങളോട് ചോദിക്കൂ.കൂടാതെ ഇവിടെ ഉള്ള വിഭവങ്ങളില്‍ പെടാത്ത ഒരുപാട് രുചിക്കൂട്ടുകളെ പറ്റിയും വിഭവങ്ങളെ പറ്റിയും നിങ്ങള്‍ക്കും കുറെയേറെ പറയാനുണ്ടാകും. അതെല്ലാം പറയാനും മറക്കല്ലേ..

വിഭവങ്ങള്‍

Hot in week

Comments

Recent

item